മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നു; നിറയെ കൊ​തു​കും കൂ​ത്താ​ടി​യും
Sunday, January 23, 2022 10:41 PM IST
അ​മ്പ​ല​പ്പു​ഴ: ഓ​ട​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടിക്കിട​ക്കു​ന്നു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ക്കാ​ഴം വ്യാ​സാ ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റാ​ണ് നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. 12,15 വാ​ർ​ഡു​ക​ൾ ചേ​രു​ന്ന​താ​ണ് ഈ ​പ്ര​ദേ​ശം. ഇ​വി​ടെ തീ​ര​ദേ​ശ റോ​ഡി​നു സ​മാ​ന്ത​ര​മാ​യി ഓ​ട​യും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലെ മാ​ലി​ന്യം ക​ട​ലി​ൽ പ​തി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഓ​ട നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വേ​ന​ൽ ക​ന​ത്ത​തോ​ടെ ഓ​ട​യി​ലെ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തോ​ടെ കൊ​തു​കി​ന്‍റെ​യും കൂ​ത്താ​ടി​യു​ടെ​യും കേ​ന്ദ്ര​മാ​യി ഓ​ട മാ​റി​ക്ക​ഴി​ഞ്ഞു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നു​ള്ള ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളും ക​ട​ക​ളി​ൽനി​ന്നു​ള്ള മാ​ലി​ന്യ​വും ഓ​ട​യി​ലേ​ക്കാ​ണ് ത​ള്ളു​ന്ന​ത്.

ഇ​തോ​ടെ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ന്ന് അ​തി​രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കു​മൊ​ക്കെ ഇ​വി​ടെ ക​ഴി​യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലും ആ​രോ​ഗ്യവ​കു​പ്പി​ലു​മൊ​ക്കെ പ​ലത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.