ച​ങ്ങ​നാ​ശേ​രി പ​ള്ളി​യി​ൽ മ​ക​രം തി​രു​നാ​ൾ ഇ​ന്ന്
Monday, January 24, 2022 11:02 PM IST
ചങ്ങനാശേരി:ചങ്ങനാശേരി മെത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മ​ക​രം തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 5.15ന് ​ഫാ. അ​ല​ൻ വെ​ട്ടു​കു​ഴി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 6.45ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ​കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന -ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന -ഫാ. ​ആ​ന്‍റ​ണി ആ​ന​ക്ക​ല്ലു​ങ്ക​ൽ. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ച് ഇ​ന്ന​ലെ സാ​യം​സ​ന്ധ്യ​യി​ൽ ക​വ​ല​യി​ലേ​ക്കു ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ന് പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ഗ​രം​ചു​റ്റി പ്ര​ദ​ക്ഷി​ണം ന​ട​ക്കും. 30ന് ​കൊ​ടി​യി​റ​ക്ക് തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​ണു പ്ര​ദ​ക്ഷി​ണ​വും ശു​ശ്രൂ​ഷ​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.