ഒ​ളി​മ്പി​ക്‌​സ് ബാ​സ്‌​കറ്റ്‌​ബോ​ള്‍: പി​ആ​ര്‍​സി​യും സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജും ജേ​താ​ക്ക​ള്‍
Monday, January 24, 2022 11:02 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ഒ​ളി​മ്പി​ക് ഗ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​കറ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നും (എ​ഡി​ബി​എ) ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും ചേ​ര്‍​ന്നു സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ജി​ല്ലാ ബാ​സ്‌​കറ്റ്‌​ബോ​ള്‍ ലീ​ഗ് സീ​നി​യ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ പ​വ​ര്‍ റി​ക്രി​യേ​ഷ​ന്‍ ക്ല​ബ് (പി​ആ​ര്‍​സി) ബി ​ടീ​മും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജും ജേ​താ​ക്ക​ളാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ പി​ആ​ര്‍​സി എ ​ടീം ര​ണ്ടാം സ്ഥാ​ന​ത്തും ആ​ല​പ്പി ബാ​സ്‌​കറ്റ്‌​ബോ​ളേ​ഴ്‌​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ റോ​ട്ട​റി ക്ല​ബ് ഓ​ഫ് ഈ​സ്റ്റ് ര​ണ്ടാം സ്ഥാ​ന​വും സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. തോ​മ​സ് ജെ. ​ഫെ​ന്‍ മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളു​മാ​ണ് വി​ജ​യി​ക​ള്‍​ക്കു സ​മ്മാ​നി​ച്ച​ത്.