പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ൽ പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​ർ​ന്ന ദേ​വാ​ല​യം
Monday, January 24, 2022 11:04 PM IST
ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ പ്ര​ശ​സ്തി​യി​ലേ​ക്കു​യ​രു​ന്ന​ത് പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തോ​ടെ​യാ​ണ്. വി​ശു​ദ്ധ​ന്‍റെ നാ​ടാ​യ ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ല്‍ 1575 ല്‍ ​പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​ര്‍​ന്നു​പി​ടി​ച്ചു. ഭ​യാ​വി​ഹ്വ​ല​രാ​യ വി​ശ്വാ​സി​ക​ള്‍ അ​പ്പോ​ള്‍ ഓ​ര്‍​മി​ച്ച​ത് വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് 900 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ചെ​യ്ത ഒ​ര​ദ്ഭു​ത​മാ​യി​രു​ന്നു.

680-ല്‍ ​റോ​മ പ​ട്ട​ണ​ത്തി​ല്‍ ഭ​യാ​ന​ക​മാം​വി​ധം സാം​ക്ര​മി​ക​രോ​ഗം പ​ട​ര്‍​ന്നുപി​ടി​ച്ച​പ്പോ​ള്‍ ക്രൈ​സ്ത​വ​ര്‍ വി​ശു​ദ്ധ ദേ​ഹ​ത്തു​ത​റ​ച്ച അ​മ്പു​ക​ളി​ല്‍ ഒ​ന്ന് താ​ല​ത്തി​ല്‍ വ​ച്ച് പ​ട്ട​ണ​ത്തി​ലൂ​ടെ പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​പ്പോ​ള്‍ അ​ദ്ഭു​ത​ക​ര​മാ​യ രോ​ഗ​ശാ​ന്തി​യു​ണ്ടാ​യി. അ​തു​പോ​ലെ മി​ലാ​ന്‍​കാ​ര്‍ ഉ​ട​നെ​ത​ന്നെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ രൂ​പം ഉ​ണ്ടാ​ക്കി മി​ലാ​ന്‍ ന​ഗ​ര​ത്തി​ലൂ​ടെ പ്ര​ദ​ക്ഷി​ണ​മാ​യി കൊ​ണ്ടു​ന​ട​ന്നു.

വി​ശു​ദ്ധ​ന്‍റെ രൂ​പം ക​ട​ന്നു​പോ​യ സ്ഥ​ല​ങ്ങ​ളെ​ല്ലാം ത​ന്നെ അ​ദ്ഭു​ത രോ​ഗ​മു​ക്തി ഉ​ണ്ടാ​യി. വി​ശു​ദ്ധ​നോ​ടു​ള്ള ന​ന്ദി എ​ങ്ങ​നെ പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന് ചി​ന്തി​ക്കു​ക​യും വി​ശു​ദ്ധ​ന്‍റെ രൂ​പം ത​യാ​റാ​ക്കി ക​പ്പ​ലി​ല്‍ ലോ​കം മു​ഴു​വ​ന്‍ കൊ​ണ്ടു​ന​ട​ക്ക​ണ​മെ​ന്ന് അ​വ​ര്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. ഏ​താ​നും വ​ര്‍​ഷ​ത്തെ ഒ​രു​ക്ക​ങ്ങ​ള്‍​ക്കു ശേ​ഷം അ​വ​ര്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ രൂ​പം ഉ​ണ്ടാ​ക്കി ക​പ്പ​ലി​ല്‍ അ​റ​ബി​ക്ക​ട​ലി​ലൂ​ടെ മു​ന്നോ​ട്ടു നീ​ങ്ങ​വെ അ​ര്‍​ത്തു​ങ്ക​ല്‍ പ്ര​ദേ​ശ​ത്തി​ന്‍റെ ദി​ശ​യി​ല്‍ വ​ന്ന​പ്പോ​ള്‍ ശ​ക്തി​യാ​യ ക​ട​ല്‍​ക്ഷോ​ഭം ഉ​ണ്ടാ​കു​ക​യും ക​പ്പ​ലി​ന് മു​ന്നോ​ട്ട് പോ​കാ​നാ​കാ​തെ വ​രി​ക​യും ചെ​യ്തു​വ​ത്രെ.

ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ചും വി​ശു​ദ്ധ​ന്‍റെ രൂ​പ​ത്തെ​ക്കു​റി​ച്ചും അ​ര്‍​ത്തു​ങ്ക​ല്‍ പ​ള്ളി​വി​കാ​രി​ക്ക് സ്വ​പ്ന​ത്തി​ല്‍ ദ​ര്‍​ശ​നം ല​ഭി​ക്കു​ക​യും വി​ശ്വാ​സി​ക​ളെ​യും കൂ​ട്ടി അ​ദ്ദേ​ഹം ക​ട​ല്‍​തീ​ര​ത്തെ​ത്തി. അ​പ്പോ​ള്‍ തീ​ര​ത്ത് കു​ടു​ങ്ങി​പ്പോ​യ ക​പ്പ​ല്‍ കാ​ണു​ക​യും വി​ശു​ദ്ധ​ന്‍റെ രൂ​പം ഏ​റ്റു​വാ​ങ്ങു​ക​യും താ​ത്കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ കു​രി​ട​ശ​ടി​യി​ല്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. 1647 ല്‍ ​വി​കാ​രി​യും ജ​ന​ങ്ങ​ളും വി​ശു​ദ്ധ​ന്‍റെ രൂ​പ​ത്തി​നു മു​മ്പി​ല്‍ ഭ​ജ​ന​മി​രു​ന്ന് ഉ​പ​വ​സി​ച്ച് പ്രാ​ര്‍​ഥി​ച്ച് വി​ശു​ദ്ധ​ന്‍റെ തി​രു​നാ​ള്‍ ദി​ന​മാ​യ ജ​നു​വ​രി 20 ന് ​രൂ​പം ഇ​പ്പോ​ഴ​ത്തെ പ​ഴ​യ പ​ള്ളി​യി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ രൂ​പ​ക്കൂ​ട്ടി​ല്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. അ​ക്കാ​ല​ത്ത് നാ​ട്ടി​ല്‍ പ​ല​പ്പോ​ഴാ​യി കോ​ള​റ, വസൂ​രി തു​ട​ങ്ങി​യ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ഉ​ണ്ടാ​കു​മാ​യി​രു​ന്നു. വി​ശു​ദ്ധ​ന്‍റെ മാ​ധ്യ​സ്ഥം പ്രാ​ര്‍​ഥി​ച്ച​വ​ര്‍​ക്ക് രോ​ഗ​ശാ​ന്തി ല​ഭി​ച്ച​തോ​ടെ അ​ര്‍​ത്തു​ങ്ക​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ രോ​ഗ​മു​ക്തി തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ച്ചു.