റൂ​ബി ജൂ​ബി​ലി​യും പൗ​രോ​ഹി​ത്യ വാ​ർ​ഷി​ക​വും
Monday, January 24, 2022 11:06 PM IST
അ​മ്പ​ല​പ്പു​ഴ: പ​റ​വൂ​ർ ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​ശാ​ന്ത് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​തി​ന്‍റെ റൂ​ബി ജൂ​ബി​ലി​യും സു​പ്പീ​രി​യ​ർ ഫാ.​ സ​ഞ്ജ​യു​ടെ 41-ാമ​ത് പൗ​രോ​ഹി​ത്യ വാ​ർ​ഷി​ക​വും എ​ച്ച്. സ​ലാം എ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ര​ക്ഷി​ത​മാ​യ മ​ന​സു​മാ​യെ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ മ​ന​സൊ​രു​ക്കു​ക​യും മ​നു​ഷ്യ​ന്‍റെ ഭൗ​തി​ക ജീ​വി​ത​ത്തി​ൽ ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും വ​ഴി തു​റ​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് പു​രോ​ഹി​ത​രെ​ന്ന് എ​ച്ച്.​ സ​ലാം പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി. ഫാ. ​ജോ​ഷി, ഫാ. ​ജോ​ർ​ജ് കി​ഴ​ക്കേ​വീ​ട്ടി​ൽ, ഫാ. ​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ, ഫാ.​ സു​ധീ​ർ, പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ​തീ​ശ​ൻ, പ​ഞ്ചാ​യ​ത്തം​ഗം അ​യ പ്ര​സ​ന്ന​ൻ, ബി​ജു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ. ​പ്ര​ശാ​ന്തി​ന്‍റെ പൗ​രോ​ഹി​ത്യ ജൂ​ബി​ലി​യു​ടെ സ്മ​ര​ണി​ക​യും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.