ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, January 25, 2022 10:39 PM IST
ആ​ല​പ്പു​ഴ: മു​ൻ​കാ​ല കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡോ​ക്ടേ​ഴ്സ് ഫോ​ർ സോ​ഷ്യ​ൽ ജ​സ്റ്റീസി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ.​ ജോ​സ് കു​ര്യ​ൻ കാ​ട്ടൂ​ക്കാ​ര​ൻ തൃ​ശൂ​ർ (പ്ര​സി​ഡ​ന്‍റ്), ഡോ.​പി.​ജി. ​ജ​യ​സൂ​ര്യ കൊ​ല്ലം (സെ​ക്ര​ട്ട​റി), ഡോ. ​ജ​ഹ​നാ​ര കെ.​എ, എ​റ​ണാ​കു​ളം (ട്ര​ഷ​റ​ർ), ഡോ.​ ജോ​ർ​ജ് എം. സ്രാ​മ്പി​ക്ക​ൽ ആ​ല​പ്പു​ഴ (എ​ഡി​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​കീ​യ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ ഉ​ന്ന​മ​ന​ത്തി​ന് ഉ​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.