നോ​ൺ അ​ക്കാ​ദ​മി​ക് ജൂ​ണിയ​ർ റ​സി​ഡ​ന്‍റ് നി​യ​മ​നം
Tuesday, January 25, 2022 10:39 PM IST
ആ​ല​പ്പു​ഴ: ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നോ​ൺ അ​ക്കാ​ദ​മി​ക് ജൂ​ണിയ​ർ റ​സി​ഡ​ന്‍റു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 28, 29, 31 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 11ന് ​പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ൽ ന​ട​ക്കും. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു​ള്ള എം​ബി​ബി​എ​സ് ബി​രു​ദം നേ​ടി ഒ​രുവ​ർ​ഷ​ത്തെ ഇ​ന്‍റേ​ൺ​ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ടി​സി​എം​സി ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. പ്ര​തി​മാ​സ വേ​ത​നം-45,000 രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഭി​മു​ഖം ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ല്‍ 27 വ​രെ അ​പേ​ക്ഷ ന​ൽ​കാം. ഫോ​ൺ: 0477- 22822015.

പു​ല​ർ​ച്ചെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം

മു​ഹ​മ്മ: കാ​ട്ടി​പ്പ​റ​മ്പി​ൽ സി​ബി​ച്ച​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നുമ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ നോ​ക്കു​മ്പോ​ൾ ടോ​ർ​ച്ച് തെ​ളി​ച്ച് നോ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. സി​ബി​ച്ച​ൻ ഉ​ട​ൻ ത​ന്നെ അ​യ​ൽ​വാ​സി​ക​ളാ​യ സ​ഹോ​ദ​ര​ൻ കു​ര്യ​നേ​യും മ​റ്റു​ള്ള​വ​രേ​യും ഫോ​ണി​ൽ വി​വ​ര​മ​റി​യി​ച്ചു. വീ​ടു​ക​ളി​ലെ​ല്ലാം ലൈ​റ്റി​ട്ട് എ​ല്ലാ​വ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് മു​ഹ​മ്മ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ആളെ പി​ടി​കൂ​ടാ​നാ​യി​ല്ല.

കു​റു​വ​സം​ഘ​ത്തി​ന്‍റെ ശൈ​ലി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം കു​റ്റു​വേ​ലി​യി​ൽ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​നാ​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം മു​ഹ​മ്മ​യി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​ജ​മ​ദ്യ വി​ൽ​പ​ന​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും കൂ​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബി​വ​റേ​ജ​സ് വി​ൽ​പ​ന​ശാ​ല​യി​ൽനി​ന്ന് മ​ദ്യം വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​മു​ണ്ട്.