സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണം; മ​ത്സ​ര വി​ജ​യി​ക​ള്‍
Tuesday, January 25, 2022 10:39 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ഷോ​ര്‍​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ല്‍ മാ​വേ​ലി​ക്ക​ര മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​നും ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​നു​മാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ജി​ല്ലാ പോ​സ്റ്റ​ര്‍ ര​ച​നാ മ​ത്സ​ര​ത്തി​ല്‍ തി​രു​ന​ല്ലൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ പി.​എ​ല്‍. വി​ഷ്ണു, ആ​ല​പ്പു​ഴ ടി​ഡി​എ​ച്ച്എ​സ്എ​സി​ലെ ആ​ദി​ത്യ അ​ജ​യ്, ഹ​രി​പ്പാ​ട് ജി​എം​ബി​എ​ച്ച്എ​സ്എ​സി​ലെ അ​ഖി​ല്‍ ര​തീ​ഷ് എ​ന്നി​വ​ര്‍ ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

പു​ന്ന​പ്ര സ്വ​ദേ​ശി മ​സ്ക​റ്റി​ൽ മ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സ്വ​ദേ​ശി മ​സ്ക​റ്റി​ൽ അ​ന്ത​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് മൂ​ന്നാം വാ​ർ​ഡ് പു​ത്ത​ൻവെ​ളി വീ​ട്ടി​ൽ ശ്യാം​ലാ​ൽ പ​ങ്ക​ജാ​ക്ഷ​നാണ് (42) ഒ​മാ​നി​ലെ മ​സ്ക​റ്റി​ൽ അ​ന്ത​രി​ച്ച​ത്. 24ന് ​പു​ല​ർ​ച്ചെ ത​നി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യു​ള്ള​താ​യി ശ്യാം ​നാ​ട്ടി​ലു​ള്ള ഭാ​ര്യ​യെ ഫോ​ണി​ലൂ​ടെ അ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് അ​വ​ർ മ​സ്ക​റ്റി​ൽ ശ്യാ​മി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ്ലാ​റ്റി​ലെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട ശ്യാ​മി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​മാ​നി​ൽ നി​ർ​മാ​ണ ക​രാ​ർ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്തു ചെ​യ്തുവ​രി​ക​യാ​യി​രു​ന്നു. പി​താ​വ് പ​രേ​ത​നാ​യ പ​ങ്ക​ജാ​ക്ഷ​ൻ. മാ​താ​വ്: രേ​ണു​ക. ഭാ​ര്യ: സൗ​മ്യ. മ​ക്ക​ൾ: ല​ക്ഷ്മി​പ്രി​യ, ല​ക്ഷ്മി പാ​ർ​വ​തി, ല​ക്ഷ്മി പൂ​ർ​ണി​മ. സം​സ്കാ​രം പി​ന്നീ​ട് പു​ന്ന​പ്ര​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.