ഓ​ട​നി​ര്‍​മാ​ണം മാ​റ്റി ഇ​ന്‍റ​ര്‍​ലോ​ക്ക് പാ​കു​ന്ന​ത് പാ​ഴു​പ​ണി​യെ​ന്ന്
Tuesday, January 25, 2022 10:43 PM IST
എ​ട​ത്വ: നി​വേ​ദ​ന​ങ്ങ​ള്‍​ക്കു പു​ല്ലു​വി​ല. പ​ച്ച ജം​ഗ്ഷ​നി​ല്‍ ഓ​ടനി​ര്‍​മാ​ണം അ​വ​ഗ​ണി​ച്ച് ഇ​ന്‍റ​ര്‍​ലോ​ക്ക് ക​ട്ട​ക​ള്‍ പാ​കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും മെ​റ്റ​ല്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വാ​രി​മാ​റ്റി ചി​പ്‌​സ് നി​ര​ത്തി ഇ​ന്‍റ​ര്‍​ലോ​ക്ക് ക​ട്ട​ക​ള്‍ പാ​കാ​ന്‍ ആ​രം​ഭി​ച്ചു.

എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണം ക​ഴി​ഞ്ഞ​തോ​ടെ റോ​ഡി​നെ​ക്കാ​ള്‍ ഒ​രു മീ​റ്റ​ര്‍ താ​ഴെ​യാ​ണ് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ നി​ല്‍​ക്കു​ന്ന​ത്. വ​ര്‍​ഷ​കാ​ല​ത്ത് മ​ഴ ശ​ക്തി പ്രാ​പി​ക്കു​മ്പോ​ള്‍ പ​ച്ച പാ​ലം മു​ത​ല്‍ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളെ വെ​ള്ള​ത്തി​ലാ​ക്കു​ന്ന​ത് പ​തി​വാ​ണ്. ജം​ഗ്ഷ​നു സ​മീ​പം പ​ല​ച​ര​ക്ക് ക​ട​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ മ​ഴ​ക്കാ​ല​ത്ത് ക​ട​യ്ക്കു​ള്ളി​ല്‍ ത​ടി​പ്പ​ല​ക നി​ര​ത്തി​യാ​ണ് സാ​ധ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​ത്.

റോ​ഡ് ഉ​യ​ര്‍​ന്ന​തി​നു സ​മാ​ന​മാ​യി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​റ ഉ​യ​ര്‍​ത്തി​യാ​ല്‍ ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ക​യ​റാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തും.

റോ​ഡ് ന​വീ​ക​ര​ണം ക​ഴി​ഞ്ഞ ശേ​ഷ​മു​ണ്ടാ​യ മ​ഴ​യി​ല്‍ നി​ര​വ​ധി സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക് വ​ന്‍ നാ​ശ​ന​ഷ്ടം നേ​രി​ട്ടി​രു​ന്നു. ഇ​തോ​ടെ മു​ന്‍ എം​എ​ല്‍​എ തോ​മ​സ് ചാ​ണ്ടി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ വ്യാ​പാ​രി​ക​ള്‍ നേ​രി​ല്‍ ക​ണ്ട് പ​രാ​തി ന​ല്‍​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ട സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ഉ​ദ്യോഗ​സ്ഥ​ര്‍ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​റ​പ്പി​നു വി​പ​രീ​ത​മാ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ്പാ​ത​യി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് ക​ട്ട​ക​ള്‍ പാ​കാ​നു​ള്ള ന​ട​പ​ടി ഇ​പ്പോ​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ടനി​ര്‍​മാ​ണം കൂ​ടാ​തെ നീ​രേ​റ്റു​പു​റം ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യും ക​രു​മാ​ടി ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യും ത​മ്മി​ല്‍ ബ​ന്ധി​ച്ചു​ള്ള പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്ക​ല്‍ പ​ച്ച ജം​ഗ്ഷ​നി​ല്‍ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തച്ചൊല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ര​ണ്ടുവ​ര്‍​ഷം മു​ന്‍​പ് പൈ​പ്പുലൈ​ന്‍ സ്ഥാ​പി​ക്ക​ല്‍ നി​ല​ച്ച​ത്. പ​ച്ച കു​രി​ശ​ടി ജം​ഗ്ഷ​ന്‍ മു​ത​ല്‍ കൈ​ത​മു​ക്ക് ജം​ഗ്ഷ​ന്‍ വ​രെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്ക​ല്‍ നി​ല​ച്ച​തോ​ടെ ജ​ല​ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്. ഇ​ന്‍റ​ര്‍​ലോ​ക്ക് പാ​കു​ന്ന​തോ​ടെ മ​ണ്ണി​ന​ടി​യി​ലാ​ക്കു​ന്ന പൈ​പ്പു​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി തീ​രും.
വീ​ണ്ടും പൈ​പ്പ് സ്ഥാ​പി​ക്ക​ല്‍ പ​ദ്ധ​തി​യു​മാ​യി ജ​ല അ​ഥോ​റി​റ്റി എ​ത്തി​യാ​ല്‍ ക​ട്ട​ക​ള്‍ പൊ​ളി​ച്ച് മാ​റ്റേ​ണ്ടി വ​രും. ഓ​ടനി​ര്‍​മാ​ണ​ത്തി​നൊ​പ്പം പൈ​പ്പുലൈ​ന്‍ സ്ഥാ​പി​ക്ക​ലും പൂ​ര്‍​ത്തി​യാ​യാ​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഏ​റെ ഉ​പ​കാ​രപ്ര​ദ​മാ​ണ്. ഇ​ന്‍റ​ര്‍​ലോ​ക്ക് പാ​കു​ന്ന​തി​നു മു​ന്‍​പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.