സി​ബി​ച്ച​ന​ച്ച​ൻ വ​ള​ർ​ത്തി​യെ​ടു​ത്ത​ത് വ​ള​രാ​ൻ കൊ​തി​ച്ച​വ​രെ
Tuesday, January 25, 2022 10:43 PM IST
എ​ട​ത്വ: വി​ടവാ​ങ്ങി​യ​ത് രാ​ജ്യാ​ന്ത​ര ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​ര​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ച്ച പു​രോ​ഹി​ത​ന്‍. ത​ന്‍റെ ശു​ശ്രൂ​ഷാ​ജീ​വി​ത​ത്തി​ന് യാ​തൊ​രു കോ​ട്ട​വും ത​ട്ടാ​തെ ഉ​യ​ര​ത്തി​ലും ആ​യ​ത്തി​ലും ബാ​സ്ക​റ്റ് കു​ലു​ക്കി ബോ​ൾ എ​റി​യാ​ൻ നി​പു​ണ​നാ​യി​രു​ന്നു, ഫാ. ​മാ​ത്യു ചെ​ത്തി​ക്ക​ളം സി​എം​ഐ (സി​ബി​ച്ച​ന്‍-57). ഇ​ന്ന​ലെ രാ​വി​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ന്‍ രാ​ജ്യാ​ന്ത​ര താ​രം ശ്രീ​രാ​ഗ്, അ​ണ്ട​ര്‍-16 ഇ​ന്ത്യ​ന്‍ താ​രം യു. ​അ​ര്‍​ജു​ന്‍ അ​ട​ക്കം നൂ​റു​ക​ണ​ക്കി​നു താ​ര​ങ്ങ​ളെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​ല്‍ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​സ്‌​ക​റ്റ് ബോ​ള്‍ ജി​ല്ലാ ടീം ​കോ​ച്ചാ​യും സ്‌​കൂ​ള്‍ ജി​ല്ലാ ടീം ​കോ​ച്ചാ​യും സം​സ്ഥാ​ന ബാ​സ്‌​ക​റ്റ് ബോ​ള്‍ റ​ഫ​റി​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. കു​ട്ട​നാ​ട്ടി​ല്‍ നി​ന്ന് ദേ​ശി​യ ബാ​സ്‌​ക​റ്റ്‌ ബോ​ള്‍ റ​ഫ​റി​യാ​കു​ന്ന ആ​ദ്യ ആ​ളു​കൂ​ടി​യാ​യി​രു​ന്നു ഫാ. ​മാ​ത്യു ചെ​ത്തി​ക്ക​ളം.

സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, ഇം​ഗ്ലി​ഷ് അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ഫാ. ​മാ​ത്യു ചെ​ത്തി​ക്ക​ളം കാ​യി​ക മേ​ഖ​ല​യോ​ടു​ള്ള ഇ​ഷ്ടം കാ​ര​ണം ബാ​സ്‌​ക​റ്റ്‌ ബോ​ള്‍ പ​രി​ശീ​ല​ക​നാ​യി മാ​റി. കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ യു​പി സെ​ക്ഷ​നി​ല്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഡി​ആ​ര്‍​ജി അം​ഗ​വു​മാ​യി​രു​ന്നു. പ​രി​ശീ​ല​ക​നാ​കു​ന്ന​തി​നു​ള്ള എ​ന്‍​ഐ​സി​യു​ടെ ബാ​സ്‌​ക​റ്റ്‌ ബോ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് എ ​ഗ്രേ​ഡോ​ഡു​കൂ​ടി പാ​സാ​യി​ട്ടാ​ണു അ​ധ്യാ​പ​ക ജോ​ലി​ക്കൊ​പ്പം പ​രി​ശീ​ല​ക​നു​മാ​യ​ത്. 13 വ​ര്‍​ഷം പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ല്‍ കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യു​ടെ സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലി​ന്‍റെ വാ​ര്‍​ഡ​നാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഓ​ള്‍ ഇ​ന്ത്യാ ബാ​സ്‌​ക​റ്റ് ബോ​ള്‍ റ​ഫ​റി​യും പ​രി​ശീ​ല​ക​നും ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​ക​റ്റ്‌ ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. 2021 ലാ​ണ് സ​ര്‍​വീ​സി​ല്‍നി​ന്ന് വി​ര​മി​ച്ച​ത്.