സി​സ്റ്റ​ർ ലി​ൻ​ഡ​യ്ക്കും പ്രേം​സാ​യി ഹ​രി​ദാ​സിനും പുരസ്കാരങ്ങൾ
Tuesday, January 25, 2022 10:43 PM IST
അ​മ്പ​ല​പ്പു​ഴ: സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സി​സ്റ്റ​ർ ലി​ൻ​ഡ​യ്ക്കും പ്രേം ​സാ​യി ഹ​രി​ദാ​സി​നും ല​ഭി​ച്ചു. സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ വ​നി​ത​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന "വി​ജ​യ​സ്മൃ​തി" പു​ര​സ്കാ​ര​ത്തി​ന് ആ​ല​പ്പു​ഴ റീജണി​ൽ നി​ന്നു ആ​ല​പ്പു​ഴ സാ​ന്ത്വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ൻ​ഡ​യും സാ​മൂ​ഹ്യസേ​വ​ന മേ​ഖ​ല​യി​ലെ മി​ക​ച്ച വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്കു ന​ൽ​കിവ​രു​ന്ന റെ​സ്പോ​ൺ​സി​ബി​ൾ ആ​ൻ​ഡ് ആ​ക്ടീ​വ് സി​റ്റി​സ​ൺ അ​വാ​ർ​ഡി​ന് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നും എ​ഡി​ആ​ർ​എ​ഫ് സ്റ്റേ​റ്റ് ചീ​ഫ് കോ​-ഓർ​ഡി​നേ​റ്റ​റു​മാ​യ പ്രേം ​സാ​യി ഹ​രി​ദാ​സും അ​ർ​ഹ​രാ​യി. 15,000 രൂ​പ​യും പ്ര​ശ​സ്തിപ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

ഫെ​ബ്രു​വ​രി 26, 27 തീ​യ​തി​ക​ളി​ൽ ഉ​ടു​പ്പി ബ്ര​ഹ്മ​വാ​ര​ത് ന​ട​ക്കു​ന്ന സീ​നി​യ​ർ ചേം​ബ​ർ നാ​ഷ​ണ​ൽ കോ​ൺ​കോ​ഴ്സി​ൽ ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നമേ​ഖ​ല​യി​ലെ മി​ക​വി​ന് സി​സ്റ്റ​ർ ലി​ൻ​ഡ​യും പ്രേം​സാ​യി ഹ​രി​ദാ​സും നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ​വ​രാ​ണ്. നി​സ്വാ​ർ​ഥ​ത​യും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യും അ​ർ​പ്പ​ണ മ​നോ​ഭാ​വ​വും പു​ല​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ര​ണ്ടു​പേ​രെ​യും അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ ക്കി​യ​തെ​ന്ന് അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി, കേ​ണ​ൽ സി. ​വി​ജ​യ​കു​മാ​ർ, ന​സീ​ർ സ​ലാം എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.