കോ​വി​ഡ് പ്ര​തി​രോ​ധി​ച്ച് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; മ​ന്ത്രി പി. ​പ്ര​സാ​ദ് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തും
Tuesday, January 25, 2022 10:43 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ​ത​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ആ​ല​പ്പു​ഴ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി പ​രേ​ഡി​ന്‍റെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് സ​ന്ദേ​ശം ന​ല്‍​കും.

ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വും ചേ​ര്‍​ന്ന് ചേ​ര്‍​ന്ന് മ​ന്ത്രി​യെ സ്വീ​ക​രി​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ മൂ​ന്നു പ്ല​റ്റൂ​ണു​ക​ളും എ​ക്‌​സൈ​സി​ന്‍റെ ഒ​രു പ്ല​റ്റൂ​ണും സാ​യു​ധ പോ​ലീ​സ് സെ​ക്ക​ന്‍​ഡ് ബ​റ്റാ​ലി​യ​ന്‍റെ ബാ​ന്‍​ഡ് വി​ഭാ​ഗ​വും മാ​ത്ര​മാ​ണ് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ക.

ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ വി​നോ​ദ് കു​മാ​റാ​ണ് പ​രേ​ഡ് ക​മാ​ന്‍​ഡ​ര്‍. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ര്‍​ച്ച് പാ​സ്റ്റ് ഒ​ഴി​വാ​ക്കി രോ​ഗ​പ്ര​തി​രോ​ധ മു​ന്‍​ക​രു​ത​ലു​ക​ളോ​ടെ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. ഗ്രൗ​ണ്ടി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്‍​പ് എ​ല്ലാ​വ​രെ​യും തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കും.