ഓ​രോ പൗ​ര​നും ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​വ​ലാ​ളാ​ക​ണം: മ​ന്ത്രി പി. ​പ്ര​സാ​ദ്
Thursday, January 27, 2022 10:48 PM IST
ആ​ല​പ്പു​ഴ: ഓ​രോ പൗ​ര​നും രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​വ​ലാ​ളാ​ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്. ആ​ല​പ്പു​ഴ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ജി​ല്ലാ​ത​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹ​ത്താ​യ ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും സം​ര​ക്ഷി​ക്കു​ക​യെ​ന്ന​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി കാ​ണാ​ന്‍ സാ​ധി​ക്ക​ണം.

ഭ​ര​ണ​ഘ​ട​ന​യ്‌​ക്കെ​തി​രേ ഉ​യ​രു​ന്ന കൈ​ക​ളെ ത​ട്ടി​മാ​റ്റി മാ​ന​വി​ക​ത ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് മു​ന്നേ​റ​ണം. ഓ​രോ മ​നു​ഷ്യ​നെ​യും സ്‌​നേ​ഹി​ക്കാ​നും സ​ഹി​ഷ്ണു​ത നി​ല​നി​ര്‍​ത്താ​നും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും വി​നാ​ശ​ത്തി​ന്‍റെ​യും ശ​ക്തി​ക​ള്‍​ക്കെ​തി​രാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നും സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​ണ് ദി​നാ​ഘോ​ഷം ന​ട​ത്തി​യ​ത്. മാ​ര്‍​ച്ച് പാ​സ്റ്റ് ഒ​ഴി​വാ​ക്കി​യ ച​ട​ങ്ങി​ല്‍ മ​ന്ത്രി പ​രേ​ഡി​ന്‍റെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് തു​റ​ന്ന ജീ​പ്പി​ല്‍ സ​ഞ്ച​രി​ച്ച് പ​രേ​ഡ് പ​രി​ശോ​ധി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ്, എ.​എം. ആ​രി​ഫ് എം​പി, എ​ച്ച്. സ​ലാം എം​എ​ല്‍​എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൗ​മ്യ രാ​ജ്, മു​ന്‍ എം​എ​ല്‍​എ എ​.എ. ഷു​ക്കൂ​ര്‍, എ​ഡി​എം ജെ. ​മോ​ബി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ബി. ​വി​നോ​ദ് കു​മാ​ര്‍ പ​രേ​ഡ് ക​മാ​ന്‍​ഡ​റാ​യി​രു​ന്നു. പ​നി പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ആ​ളു​ക​ളെ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലേ​ക്കു ക​ട​ത്തി​വി​ട്ട​ത്.