ജി​ല്ല​യി​ല്‍ 2291 പേ​ര്‍​ക്ക് കോ​വി​ഡ്
Thursday, January 27, 2022 10:48 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 2291 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2229 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ടുപേ​ര്‍ വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ​വ​രാ​ണ്. 9 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 51 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 1264 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 11237 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ
കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്ക്

ആ​ല​പ്പു​ഴ: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ നി​വാ​ര​ണ​ത്തി​നും പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ‍​ന്‍​ഡ​ര്‍ പാ​ര്‍​ക്കി​ല്‍ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. 9496576569, 9495605769, 9495770569 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യം ന​ൽ​കി

ആ​ല​പ്പു​ഴ: സ്നേ​ഹ​വീ​ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്‍റെ ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യം ക്ല​ബ് പ്ര​ഡി​ഡ​ന്‍റ് റോ​ജ​സ് ജോ​സ് വി​ത​ര​ണം ചെ​യ്തു. ഗോ​പ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, പ്ര​ദീ​പ്‌ കൂ​ട്ടാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.