ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​ന്‍റെ നാ​മ​ഹേ​തു​ക തി​രു​നാ​ൾ
Thursday, January 27, 2022 10:48 PM IST
പു​ന്ന​മൂ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സാ​മൂ​ഹ്യനി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ൾ ല​ളി​ത​മാ​ക്കി മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​ന്‍റെ നാ​മ​ഹേ​തു​ക തി​രു​നാ​ളാ​ഘോ​ഷം. നാ​ളെ രാ​വി​ലെ 9ന് ​പു​ന്ന​മൂ​ട് സെന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ പ്ര​ഭാ​ത ന​മ​സ്കാരം, സ​മൂ​ഹബ​ലി എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എ​സ്പി ഓ​ഫീ​സി​ലെ വാ​ക​മ​ര​ത്തി​നു തീ​പി​ടി​ച്ചു

ആ​ല​പ്പു​ഴ: എ​സ്പി ഓ​ഫീ​സി​ന​ക​ത്തെ വാ​കമ​ര​ത്തി​നു തീ​പി​ടി​ച്ചു. ഉ​ണ​ങ്ങിനി​ന്ന മ​ര​ത്തി​നു ചു​വ​ട്ടി​ൽ ച​വ​റു ക​ത്തി​യ​പ്പോ​ൾ തീ ​പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ​സിം​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ സ​ന​ൽകു​മാ​ർ, ലോ​റ​ൻ​സ്, അ​ഖി​ലേ​ഷ്, ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.