മേ​ൽ​പ്പാ​ല​ങ്ങ​ള​ല്ല, റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന്
Thursday, January 27, 2022 10:53 PM IST
മ​ങ്കൊ​മ്പ്: മേ​ൽ​പ്പാ​ല​ങ്ങ​ള​ല്ല റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ക്കു​ക​യാ​ണ് കു​ട്ട​നാ​ടി​ന് ആ​വ​ശ്യ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. എ​സി റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ, നി​ർ​മാ​ണ​ക്ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ശാ​സ്ത്രീ​യ​മാ​യ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ങ്ങ​ൾ കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി​ക്കും കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും അ​പ​രി​ഹാ​ര്യ​മാ​യ കോ​ട്ടം സം​ഭ​വി​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ എ​സി റോ​ഡ് ഉ​യ​ർ​ത്തി പ​ണി​യു​ക മാ​ത്ര​മാ​ണ് നാ​ട്ടു​കാ​ർ​ക്കാ​വ​ശ്യം.

സ​ർ​വീ​സ് റോ​ഡു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​വി​ട​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് ഏ​ഴു മീ​റ്റ​ർ വീ​തിയെ​ങ്കി​ലു​മു​ള്ള റോ​ഡു​ക​ൾ നി​ർ​മി​ക്ക​ണം. നി​ല​വി​ൽ എ​സി റോ​ഡി​ൽ ല​ഭ്യ​മാ​യി​രു​ന്ന 14 മീ​റ്റ​ർ വീ​തി അ​തേ​പോ​ലെ ത​ന്നെ തു​ട​ര​ണം. കു​ട്ട​നാ​ട്ടി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​കു​മ്പോ​ൾ സ്ഥാ​പി​ക്കേ​ണ്ടി വ​രു​ന്ന പൈ​പ്പ് ലൈ​നു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഇ​പ്പോ​ഴേ ഒ​രു​ക്ക​ണം.

മ​ങ്കൊ​മ്പ്-​ക​ണ്ണാ​ടി റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ റോ​ഡു​ക​ളു​ടെ പ​ണികൂ​ടി ന​ട​ക്കു​ന്ന​തി​നാ​ൽ എ​സി റോ​ഡി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് മൂ​ലം കു​ട്ട​നാ​ട്ടു​കാ​ർ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​ർ​ക്കും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തി​നാ​ൽ ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തുനി​ന്നും വ്യ​ക്ത​മാ​യ മ​റു​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. കു​ട്ട​നാ​ട്ടി​ലെ സ​മു​ദാ​യ ഐ​ക്യ​വേ​ദി നേ​താ​ക്ക​ൾ, ക​ർ​ഷ​ക​ർ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, സ​ഹ​ക​ര​ണ സം​ഘം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നുവേ​ണ്ടി മ​ന്തി​യു​ടെ സാ​ന്നി​ധ്യത്തി​ൽ ചീ​ഫ് എ​ൻ​ജി​നിയ​റു​മാ​യി തി​രു​വ​ന്ത​പു​ര​ത്തു ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് എംപി അ​റി​യി​ച്ചു. കെഎ​സ്‌റ്റി​പി ഉ​ദ്യോ​ഗ​സ്ഥ​ർ, ക​രാ​ർ ക​മ്പ​നി​യാ​യ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ൾ, ക​ൺ​സ​ൾ​ട്ട​ൻ​സി ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കു പു​റ​മെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​ ഗോ​പ​കു​മാ​ർ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, സി.​വി.​ രാ​ജീ​വ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.