തു​ണ്ട​ത്തി​ൽ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്ക​ണം
Friday, January 28, 2022 10:32 PM IST
കാ​യം​കു​ളം: സ്വാ​ത​ന്ത്ര്യസ​മ​രസേ​നാ​നി​യും കാ​യം​കു​ളം എം​എ​ൽ​എ​യും മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന തു​ണ്ട​ത്തി​ൽ കു​ഞ്ഞുകൃ​ഷ്ണ​പി​ള്ള​യു​ടെ ജ​ന്മ​ശ​താ​ബ്ദി വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ കാ​യം​കു​ള​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന് എം. ​ലി​ജു ആ​വ​ശ്യ​പ്പെ​ട്ടു. തു​ണ്ട​ത്തി​ൽ കു​ഞ്ഞുകൃ​ഷ്ണ​പി​ള്ള​യു​ടെ മു​പ്പ​ത്തി​നാ​ലാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ്രീ​ജി​ത്ത് പ​ത്തി​യൂ​ർ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. പി.​എ​ൻ. ര​മേ​ശ​ൻ, എ​ൻ. ര​വി, ഇ. ​സ​മീ​ർ, എ​.ജെ. ഷാ​ജ​ഹാ​ൻ, കെ. ​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.