സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പു വി​വാ​ദ​മാ​കു​ന്നു
Friday, January 28, 2022 10:32 PM IST
അ​മ്പ​ല​പ്പു​ഴ: സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽനി​ന്ന് എ​ഡി​എ​സ് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ൽ​ക്കാ​ൻ സി​പി​എം നി​ർ​ദേ​ശം ന​ൽ​കി​യ​ത് വി​വാ​ദ​മാ​കു​ന്നു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട ര​ണ്ടു വ​നി​താ അം​ഗ​ങ്ങ​ൾ​ക്കാ​ണ് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ക​ത്ത് ന​ൽ​കി​യ​ത്.

ഈ ​വാ​ർ​ഡി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ പ്ര​സി​ഡ​ന്‍റ് എ​സ്.​ഹാ​രി​സ് എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​തൃ​ത്വ​വു​മാ​യി ത​ർ​ക്ക​ത്തി​ലാ​ണ്. ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച നി​ല​വി​ലെ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​നെ വീ​ണ്ടും ചെ​യ​ർ​പേ​ഴ്സ​ണാ​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ, ഈ ​തീ​രു​മാ​ന​ത്തി​ന് എ​തി​രുനി​ന്ന ഹാ​രി​സ് ത​ന്‍റെ വാ​ർ​ഡി​ൽ ന​ട​ന്ന എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പാ​ന​ലി​നു സ​മാ​ന്ത​ര​മാ​യി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ച് പാ​ർ​ട്ടി സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന വ​നി​താ നേ​താ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ർ​ട്ടി അ​വ​ത​രി​പ്പി​ച്ച 11 അം​ഗ പാ​ന​ലി​ൽ 3 പേ​ർ മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്. ഈ ​മൂ​ന്നം​ഗ​ങ്ങ​ളും ഹാ​രി​സി​ന്‍റെ അ​നു​ഭാ​വി​ക​ളാ​ണ്. തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട ഇ​തി​ലെ 2 പ​ട്ടി​ക​ജാ​തി അം​ഗ​ങ്ങ​ൾ എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽനി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് വ​ണ്ടാ​നം ലോ​ക്ക​ൽ ക​മ്മി​റ്റി ര​ണ്ടം​ഗ​ങ്ങ​ൾ​ക്കും ക​ത്തും കൈ​മാ​റി. പാ​ർ​ട്ടി തീ​രു​മാ​നി​ച്ച പ​രാ​ജ​യ​പ്പെ​ട്ട വ​നി​താ നേ​താ​വി​നെ എ​ഡി​എ​സി​ൽ തി​രു​കി​ക്ക​യ​റ്റാ​നാ​ണ് ഈ ​നീ​ക്ക​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.