മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ന് ഷോ​ർ​ട്ട് ഫി​ലിം പു​ര​സ്കാ​രം
Friday, January 28, 2022 10:32 PM IST
പു​ന്ന​മൂ​ട്: ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​പ് വി​ഭാ​ഗം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് കോ​ള​ജ് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​നു പു​ര​സ്കാ​രം. കോ​ള​ജി​ന്‍റെ ദി​ശ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. ലി​നോ കെ. ​അ​ല​ക്സ് സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട്ട് ഫി​ലി​മി​ൽ എം. ​സി​ദ്ധാ​ർ​ഥ്, എ​സ്.​പി ശ്രീ​രാ​ജ്, ലി​നോ കെ. ​അ​ല​ക്സ്, കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ തോ​മ​സ് പു​ത്ത​ൻപ​റ​മ്പി​ൽ, സ്റ്റീ​ഫ​ൻ റെ​നി, ഷോ​ൺ ജോ​ൺ​സ​ൺ എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ച​ത്.