അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​യാ​ളു​ടെ ഭാ​ര്യ​യെ വ​ഴി​യി​ൽ വി​ട്ട​ത് തെ​റ്റെ​ന്ന് ക​മ്മീ​ഷ​ൻ
Friday, January 28, 2022 10:32 PM IST
ആ​ല​പ്പു​ഴ: അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണ​ത്തി​നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു കാ​റി​ൽ പോ​യ വ്യ​ക്തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ ഭാ​ര്യ​യെ റോ​ഡി​ൽ നി​ർ​ത്തി​യ​ത് അ​പ​ല​പ​നീ​യ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. നൂ​റ​നാ​ട് പു​ലി​മേ​ൽ ചേ​രി​യി​ൽ സ്വ​ദേ​ശി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കോ​വി​ഡ് പ്രോ​ട്ടോ​കോളി​ന്‍റെ പേ​രി​ൽ ത​ന്നെ ത​ട​ഞ്ഞെ​ന്നാ​ണ് ആ​രോ​പ​ണം. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ വി​ചാ​ര​ണ സ​മ​യ​ത്ത് ഇ​ക്കാ​ര്യം കോ​ട​തി​യി​ൽ പ​റ​യ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

ക​മ്മീ​ഷ​ൻ കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽനി​ന്നു റി​പ്പോ​ർ​ട്ട് വാ​ങ്ങി.​ കോ​വി​ഡ് നി​യ​ന്ത്ര​ണ​വും പ​രാ​തി​ക്കാ​ര​ന്‍റെ ബ​ഹ​ള​വു​മാ​ണ് അ​റ​സ്റ്റി​നു കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, പോ​ലീ​സ് ത​ന്നെ ഉ​പ​ദ്ര​വി​ച്ചെ​ന്നും ഭാ​ര്യ​യെ റോ​ഡി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണം ലം​ഘി​ച്ച​തു​കൊ​ണ്ടാ​ണ് പ​രാ​തി​ക്കാ​ര​ന് ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.