പ​ട​വ​ല കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ
Friday, January 28, 2022 10:47 PM IST
മു​ഹ​മ്മ: ടെ​റ​സി​ലെ പ​ട​വ​ല കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ക​യാ​ണ് കാ​യി​പ്പു​റം കൊ​ച്ചു​വെ​ളി​യി​ൽ സ​ന്തോ​ഷ് ഷ​ൺ​മു​ഖ​ൻ. കു​ടും​ബ​സ​മേ​ത​മാ​ണ് കൃ​ഷി. മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യ സ​ന്തോ​ഷും മു​ഹ​മ്മ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ഡ് ന​ഴ്സാ​യ ഭാ​ര്യ മ​ഞ്ജു​വും മ​ക​ൾ സാ​ന്ദ്രാ സ​ന്തോ​ഷും മ​ക​ൻ ശ്രേ​യ​സ് സ​ന്തോ​ഷും തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കൃ​ഷി​ക്കാ​യി സ​മ​യം ക​ണ്ടെ​ത്തു​ന്നു.

ടെ​റ​സി​ൽ ന​ട​ത്തി​യ പ​ട​വ​ല കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് കൃ​ഷി ഓ​ഫീ​സ​ർ കൃ​ഷ്ണ നി​ർ​വ​ഹി​ച്ചു. ത​ക്കാ​ളി, ചീ​ര, പീ​ച്ചി​ൽ, വാ​ഴ, പാ​വ​ൽ എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ന​വീ​ന കൃ​ഷി രീ​തി​ക​ളി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സ​ന്തോ​ഷ് പ​റ​യു​ന്നു.