കോ​വി​ഡ് മൂ​ന്നാം ത​രം​ഗം നേ​രി​ടാ​ൻ ആ​ർ​ടി​പി​സി​ആ​ർ 200 രൂ​പ​യ്ക്ക്; ഫ​ലം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ
Friday, January 28, 2022 10:48 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ​രി​ശോ​ധ​നാഫ​ലം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​ടി​പി​സി​ആ​ർ ഫ​ലം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​നം ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ​താ​യി പി.പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നു​മാ​യി ചേ​ർ​ന്ന ബ്ലോ​ക്ക് - ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ​യും സെ​ക്ര​ട്ട​റി​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സ​ം പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു. ഇ​തു പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 'സാ​ൻ​ഡോ​ർ' എ​ന്ന സ്ഥാ​പ​ന ശൃം​ഖ​ല​യു​മാ​യി ചേ​ർ​ന്ന് 200 രൂ​പ നി​ര​ക്കി​ൽ മ​ണ്ഡ​ല​ത്തി​ലെ നി​ശ്ച​യി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ പു​നഃ​രാ​രം​ഭി​ച്ച സി​എ​ഫ്എ​ൽ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ആം​ബു​ല​ൻ​സ് സേ​വ​ന​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് വാ​ട​ക​യ്ക്കെ​ടു​ത്തു ന​ൽ​കും. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജിത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള വാ​ർ​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി​ക​ൾ മ​ണ്ഡ​ല​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന​വ ഇന്നു വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കും.

പ്രാ​ദേ​ശി​ക​മാ​യി ന​ട​ക്കു​ന്ന മ​ര​ണം, വി​വാ​ഹം, മ​റ്റ് പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന എ​ണ്ണം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ - ആ​രോ​ഗ്യവ​കു​പ്പ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും വാ​ർ​ഡ് ജാ​ഗ്ര​ത സ​മി​തി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേശം ന​ൽ​കി.

ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ എം​എ​ൽ​എ ഓ​ഫീ​സി​ൽ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. എം​എ​ൽ​എ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന സൗ​ജ​ന്യ 'ടെ​ലി​മെ​ഡി​സി​ൻ' സം​വി​ധാ​നം പു​നഃ​രാ​രം​ഭി​ക്കും.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ര​ണ്ടും ത​രം​ഗ​ങ്ങ​ളു​ടെ ഘ​ട്ട​ങ്ങ​ളി​ൽ മി​ക​ച്ച നി​ല​യി​ൽ മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി.

ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ഡി. മ​ഹീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ജേ​ശ്വ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. റി​യാ​സ്, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ തി​ല​ക​ൻ, ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ എം. ​ര​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.