യു​വാ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ർ നാളെ കൈ​കോ​ർ​ക്കു​ന്നു
Friday, January 28, 2022 10:48 PM IST
മു​ഹ​മ്മ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നാ​ളെ നാ​ട്ടു​കാ​ർ ധ​ന സ​മാ​ഹ​ര​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത്‌ പ​തി​മൂ​ന്നാം വാ​ർ​ഡ് ആ​ര്യ​ക്ക​ര പു​ള്ളു​വ​ൻ​പ​റ​മ്പ് ജ​ഗ​ത്ര​യ​ൻ-ജി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​മൃ​ത് ജ​ഗ​ത്ര​യ​ൻ (ക​ണ്ണ​ൻ-20) ആ​ണ് എ​റ​ണാ​കു​ളം ലേ​ക്‌ഷോ​ർ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്.

നാ​ലു​ദി​വ​സം മു​മ്പ് അ​ർ​ത്തു​ങ്ക​ലി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വാ​കും. ഈ ​തു​ക ക​ണ്ടെ​ത്താ​ൻ കു​ടും​ബ​ത്തി​നു മാ​ർ​ഗ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്.

പി.​കെ. ബൈ​ജു ചെ​യ​ർ​മാ​നും പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി. റെ​ജി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യു​ള്ള ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ത്സാ സ​ഹാ​യം സ​മാ​ഹ​രി​ക്കു​ന്ന​ത്.