അ​മ്പ​ല​പ്പു​ഴ-​എ​ട​ത്വ റോ​ഡി​ല്‍ അ​പ​ക​ട ഭീ​ഷ​ണി​യാ​യി പാ​ല​ങ്ങ​ൾ
Thursday, May 5, 2022 10:56 PM IST
എ​ട​ത്വ: സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി തി​രു​നാ​ളി​ന് തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തി​യ​തോ​ടെ അ​മ്പ​ല​പ്പു​ഴ-​എ​ട​ത്വ സം​സ്ഥാ​ന പാ​ത​യി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ചു.

എ​സി റോ​ഡി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​തി​നാ​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡാ​ണ് ഏ​റെ ആ​ശ്ര​യി​ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ല്‍ കൊ​യ്ത്ത് സീ​സ​ണ്‍ ആ​യ​തി​നാ​ല്‍ നെ​ല്ല് ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ളും റെ​യി​ല്‍​വേ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ചെ​മ്മ​ണ്‍ ക​യ​റ്റി​വ​രു​ന്ന ടോ​റ​സും അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ഴ്സ​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സു​ക​ളും ഗ​താ​ഗ​ത കു​രു​ക്ക് ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്.

തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്ന് സ്പെ​ഷ​ല്‍ സ​ര്‍​വീ​സു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ത​ക​ഴി ക​ന്നാം​മു​ക്ക് ജം​ഗ്ഷ​ന്‍, കേ​ള​മം​ഗ​ലം കു​രി​ശ​ടി ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ത​ക​ഴി റെ​യി​ല്‍​വേ ക്രോ​സ് അ​ട​ച്ചി​ടു​മ്പോ​ള്‍ കി​ലോ മീ​റ്റ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ള്‍ നി​ര കാ​ണാം. കു​രു​ക്കി​ല്‍ പെ​ടു​ന്ന ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ സ​മ​യം പ​ണി​പ്പെ​ട്ട് വേ​ണം സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍.