ത​നി​ക്ക് പ​ഠി​ക്ക​ണ​മെ​ന്ന് കാ​ർ​ത്യായനി​യ​മ്മ; അ​ടു​ത്ത​ത് എ​സ്എ​സ്എ​ൽ​സി
Thursday, May 5, 2022 10:56 PM IST
ആ​ല​പ്പു​ഴ: ഇ​നി എ​ന്താ​ണ് അ​മ്മൂമ്മ​യു​ടെ ആ​ഗ്ര​ഹം? കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി അ​രു​ന്ധ​തി​യു​ടെ ചോ​ദ്യം കാ​ർ​ത്യായനി​യ​മ്മ​യോ​ട് - അ​ക്ഷ​ര​മു​ത്ത​ശി​യും അ​ക്ഷ​ര​ല​ക്ഷം പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് കാ​രി​യു​മാ​യ കാ​ർ​ത്യായനി​യ​മ്മ മ​റു​പ​ടി പ​റ​ഞ്ഞു.

എ​നി​ക്ക് ഇ​നി​യും പ​ഠി​ക്ക​ണം, എ​സ്എ​സ്എ​ൽ​സി പാ​സാ​ക​ണം. ഡോ.​ബി.​പ​ദ്മ​കു​മാ​റി​ന്‍റെ പാ​ഠം ഒ​ന്ന് ആ​രോ​ഗ്യം പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കാ​ർ​ത്യായനി​യ​മ്മ ബാ​ല​ഭ​വ​ൻ ഗ്രീ​ഷോ​മോ​ത്സ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മൂമ്മ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​മോ? ഫാ​ത്തി​മ​യു​ടെ ചോ​ദ്യം. മൊ​ബൈ​ൽ ന​ല്ല​താ​ണ് അ​ത് ന​ല്ല​വ​ർ​ക്ക്. മൊ​ബൈ​ൽ മോ​ശ​മാ​ണ് അ​ത് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്ക്. കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ വേ​ണ്ട, അ​ത് ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കി​ല്ല.

ആ​രോ​ഗ്യ​ര​ഹ​സ്യം ചോ​ദി​ച്ച​പ്പോ​ൾ - നാ​ട്ടി​ൻ​പു​റ​ത്തെ ആ​ഹാ​ര​ങ്ങ​ളാ​യ ചേ​മ്പും കാ​ച്ചി​ലും ക​പ്പ​യു​മാ​ണ് ഇ​ഷ്ടം. മീ​ൻ ക​റി​യും ചോ​റു​മാ​ണ് സ്ഥി​രാ​ഹാ​രം. അ​മ്മൂ​മ്മ​യ്ക്ക് കൊ​റോ​ണ വ​ന്നോ? ഞാ​ൻ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ൽ എ​ല്ലാ​വ​രും കൊ​റോ​ണ വാ​ങ്ങി​ച്ചു. ഞാ​ൻ മാ​ത്രം വാ​ങ്ങി​ച്ചി​ല്ല. ഞാ​ൻ ഒ​രു ഗു​ളി​ക പോ​ലും ക​ഴി​ക്കു​ന്നി​ല്ല, 96 ക​ഴി​ഞ്ഞു. പ​നി​പോ​ലും വ​രു​ന്നി​ല്ല. ഇ​നി എ​ന്താ​കാ​നാ​ണ് ആ​ഗ്ര​ഹം? എ​നി​ക്ക് ചെ​റു​പ്പ​ത്തി​ൽ പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

96 വ​യ​സാ​യ​പ്പോ​ൾ പ​ഠി​ക്കാ​ൻ തോ​ന്നി. പ​ഠി​ച്ചു, പ​ഠി​ച്ച​പ്പോ​ൾ വീ​ണ്ടും പ​ഠി​ക്കാ​ൻ തോ​ന്നി. പ​ത്ര​ങ്ങ​ൾ വാ​യി​ക്കാ​ൻ തു​ട​ങ്ങി. ഇ​നി അ​ങ്ങ​നെ പോ​ക​ണം. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ക്ഷ​ര​മു​ത്ത​ശി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​ബാ​ല​ഭ​വ​ൻ ഏ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​സ്.​ വാ​ഹി​ദ്‌, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഷീ​ല, ഡോ.​ബി.​ പ​ദ്മ​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.