ശ​ക്ത​മാ​യ ക​ട​ൽക​യ​റ്റം: വാ​ട​യ്ക്ക​ൽ അ​റ​പ്പ​ പൊ​ഴി മു​റി​ച്ചു
Sunday, May 15, 2022 10:53 PM IST
അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ ക​ട​ൽ ക​യ​റ്റ​ത്തെത്തുട​ർ​ന്ന് വാ​ട​യ്ക്ക​ൽ അ​റ​പ്പ പൊ​ഴി മു​റി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​ഴി​മു​ഖം മു​റി​ച്ച​ത്. ഇ​തോ​ടെ ക​ട​ലി​ലേ​ക്കു കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കു​ണ്ടാ​യി.

ക​ട​ൽ​ജ​ലം ക​യ​റി​യ​തി​നെത്തുട​ർ​ന്ന് അ​റ​പ്പ പൊ​ഴി​യു​ടെ ശാ​ഖ​ക​ളാ​യ ചെ​റു​തോ​ടു​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ നി​റ​ഞ്ഞി​രു​ന്നു. ഇ​തി​നു സ​മീ​പ​മു​ള്ള വീ​ടു​ക​ളും വെ​ള്ള​ത്തി​ലാ​യി. തീ​ര​ദേ​ശ​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും വെ​ള്ള​ത്തി​ലാ​യ​ത്.

പൊ​ഴി​യി​ൽനി​ന്ന് ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കു കൂ​ടി​യ​തോ​ടെ വെ​ള്ള​ക്കെ​ട്ടി​ന് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി. അ​തേ​സ​മ​യം പു​ന്ന​പ്ര, പ​റ​വൂ​ർ, അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ലേ​റ്റം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ന​ടു​ക്ക​ട​ലി​ൽനി​ന്ന് കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ക​ര​യി​ലേ​ക്കു ആ​ഞ്ഞ​ടി​ച്ചു. ക​ട​ൽഭി​ത്തി​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ മീ​റ്റ​റു​ക​ളോ​ളം ക​ട​ൽ ക​ര​യി​ലേ​ക്കു ഇ​ര​ച്ചു​ക​യ​റി. മീ​ൻ​പി​ടി​ത്ത​ക്കാ​ർ​ക്ക് കാ​ലാ​വ​സ്ഥ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ തീ​ര​ദേ​ശ​ത്തുനി​ന്നു വ​ള്ള​ങ്ങ​ൾ ക​ട​ലി​ൽ ഇ​റ​ക്കി​യി​ല്ല.