വ്യാ​പാ​രമേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന നി​ല​പാ​ട് പി​ൻ​വ​ലി​ക്ക​ണമെന്ന്
Sunday, May 15, 2022 10:53 PM IST
ആ​ല​പ്പു​ഴ: വ്യാ​പാ​ര-വ്യ​വ​സാ​യമേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ക​രി​നി​യ​മ​ങ്ങ​ൾ കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജു​വ​ൽ മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ്വ​ല്ലറി മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ക​യാ​ണ്. വാ​റ്റി​ൽ നി​ന്ന് ജി​എ​സ്ടി​യി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ നി​കു​തി വ​രു​മാ​നം ഇ​ര​ട്ടി​യാ​യി.
ഉ​ദ്യോ​ഗ​സ്ഥ ക​മ്മീ​ഷ​നുവേ​ണ്ടി ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​റു​കി​ട സ്വ​ർ​ണ വ്യാ​പാ​രി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്നു. കോ​ർ​പ​റേ​റ്റ് വ്യാ​പാ​ര മേ​ഖ​ല​യെ സം​ര​ക്ഷി​ച്ച് ചെ​റു​കി​ട മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​രെ നി​ല​ക്ക് നി​ർ​ത്തി​യി​ല്ല​ങ്കി​ൽ വ്യാ​പാ​രി​ക​ളു​ടെ ചെ​റു​ത്തു​നി​ല്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ തെ​രഞ്ഞെ​ടു​പ്പ് ക​ൺവ​ൻ​ഷ​ൻ ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ കൊ​ടു​വ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളെക്കുറി​ച്ച് ന​ട​ത്തി​യ സെ​മി​നാ​ർ എ​കെ​ജി​എ​സ്എം​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്.​ അ​ബ്ദു​ൽ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ പു​ന്ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​ഷിം കോ​ന്നി, അ​രു​ൺ നാ​യി​ക്, റോ​യി പാ​ല​ത്ര, കെ.​ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ന​സീ​ർ പു​ന്ന​യ്ക്ക​ൽ- ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, വേ​ണു കൊ​പ്പാ​റ, എ.​എ​ച്ച്.​എം. ഹു​സൈ​ൻ, നാ​സ​ർ മു​ട്ടം- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വ​ർ​ഗീ​സ് വ​ല്യാ​ക്ക​ൽ- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ. ​നാ​സ​ർ, അ​ബ്ദു​ല്ല അ​ണ്ടോ​ളി, എ​ബി അ​ലീ​ന- സെ​ക്ര​ട്ട​റി​മാ​ർ, ബ്ര​ദേ​ഴ്സ് റ​ഷീ​ദ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.