വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, May 15, 2022 10:53 PM IST
അ​മ്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലായിരു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കാ​ക്കാ​ഴം പു​തു​വ​ൽ ഖാ​ലി​ദാ​ണ് (87) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് കാ​ക്കാ​ഴം പ​ള്ളി​മു​ക്കി​ൽ ദേ​ശീ​യ​പാ​ത​ക്ക​രി​കി​ലൂ​ടെ പ​ള്ളി​യി​ലേ​ക്കു പോ​കു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ടു​വ​ന്ന കാ​റി​ടി​ച്ച് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചേ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഉ​മ്മു​ഖു​ൽ​സു. മ​ക്ക​ൾ: അ​സ് ലം, ​ഹാ​രി​സ്, ആ​രി​ഫ, സു​ബൈ​ദ, ഷാ​ഹി​ദ. മ​രു​മ​ക്ക​ൾ: ഷീ​ബ, റ​ഷീ​ദ, ജാ​ഫ​ർ, ഷെ​ഫീ​ഖ്.

സൂ​ച​നാ ബോ​ർ​ഡി​ല്ല:
അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി വ​ള​വ്

മു​ഹ​മ്മ: ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യാ​യി വ​ള​വ്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ റൗ​ഡി മു​ക്ക് - മം​ഗ​ള​പു​രം റോ​ഡി​ലെ വി​ശാ​ഖ​പു​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വ​ള​വാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്. ഇ​വി​ടെ സൂ​ച​നാ ബോ​ർ​ഡി​ല്ലാ​ത്ത​താ​ണ് അ​പ​ക​ടം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് താ​മ​ര​ച്ചാ​ൽ എ​സ്എ​ൻ​ഡി​പി ശാ​ഖ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി. ​രാ​ജീ​വ്, എം.​ഡി. പ്ര​സ​ന്ന​ൻ, പി.​എ​ൻ. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.