നെ​ല്ലുസം​ഭ​ര​ണം ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും: ഇ​ട​നി​ല​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി
Sunday, May 15, 2022 10:53 PM IST
ആ​ല​പ്പു​ഴ: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ശ​ക്ത​മാ​യ കാ​റ്റും ആ​ന്ധ്രാ​തീ​ര​ത്തെ അ​ന്ത​രീ​ക്ഷ ചു​ഴി​യും മൂ​ലം മ​ഴ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യും. ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍​ഷ ദു​ര​ന്ത​നി​വാ​ര​ണ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​നും പ​ങ്കെ​ടു​ത്തു. നി​ല​വി​ലു​ള്ള ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് നെ​ല്ലുസം​ഭ​ര​ണം ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് അ​റി​യി​ച്ചു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. സം​ഭ​ര​ണ​ത്തി​ന് ഇ​ട​നി​ല​ക്കാ​രെ ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മി​ല്ലു​കാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്ന ഇ​ട​നി​ല​ക്കാ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കും. വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ആ​രോ​ഗ്യവി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ്രു​തക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ചു. ഇ​വ​ർ ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ൽ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്കി​റ​ങ്ങും. ന​ഗ​ര​സ​ഭ​യു​ടെ അ​ഞ്ചു ഹെ​ൽ​ത്ത് സ​ർ​ക്കി​ളു​ക​ളി​ൽ ഓ​രോ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഏ​കോ​പ​നം. പൊ​തു​വെ​യു​ള്ള ഏ​കോ​പ​ന​ത്തി​നാ​യി ന​ഗ​ര​സ​ഭ​യി​ൽ പ്ര​ത്യേ​ക ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. ഫോ​ൺ: 2251 792.

മ​ഴ​ക്കെ​ടു​തി​യും പ്ര​കൃ​തി​ക്ഷോ​ഭ​വും നേ​രി​ടു​ന്ന​തി​ന് ജി​ല്ല​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​നം സ​ജ്ജ​മാ​ണെ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന മ​ന്ത്രി​ത​ല​യോ​ഗം വി​ല​യി​രു​ത്തി.

മ​ഴ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ​ത​ലം മു​ത​ല്‍ വാ​ര്‍​ഡുത​ലം വ​രെ ജാ​ഗ്ര​താസം​വി​ധാ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി ശ​ക്ത​മാ​ക്കും. ഇ​ന്നും നാ​ളെ​യും നി​യോ​ജ​കമ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ എം​എ​ല്‍​എ​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന് ത​യാ​റെ​ടു​പ്പു​ക​ള്‍ വി​ല​യി​രു​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ല്‍ യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ പൊ​തു സാ​ഹ​ച​ര്യം വി​ല​യി​രു​ത്തും.

മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്നും പൊ​തു​സ്ഥ​ല​ത്തും ജ​ലാ​ശ​യ​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ക്യാ​മ്പു​ക​ള്‍ ഒ​രു​ക്കു​മ്പോ​ള്‍ ഭ​ക്ഷ​ണ​വും എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണം. ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ മു​ന്‍​കൂ​ട്ടി ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ന് തോ​ടു​ക​ളും മ​റ്റും ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​രി​ക്ക​ണം. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ് വി​ശ​ദ​മാ​ക്കി. ആ​വ​ശ്യം വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ക്കു​ന്ന​തി​ന് 430 താ​ത്കാ​ലി​ക കെ​ട്ടി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​രാ​രി​ക്കു​ളം, ചെ​റു​ത​ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സൈ​ക്ലോ​ണ്‍ ഷെ​ല്‍​റ്റ​റു​ക​ള്‍ സ​ജ്ജ​മാ​ണ്. പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള പ​മ്പ് സെ​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ എ.​എം. ആ​രി​ഫ് എം​പി, എം​എ​ല്‍​എ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍, എ​ച്ച്. സ​ലാം, ര​മേ​ശ് ചെ​ന്നി​ത്ത​ല, ദ​ലീ​മ ജോ​ജോ, തോ​മ​സ് കെ. ​തോ​മ​സ്, എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ശ സി. ​ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.