ജീ​വി​ത നൈ​പു​ണി വി​ക​സ​ന ക്യാ​മ്പ്
Monday, May 16, 2022 10:55 PM IST
മാ​വേ​ലി​ക്ക​ര: മ​റ്റം സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ "ഒ​രു മാ​മ്പ​ഴ​ക്കാ​ലം സീ​സ​ണ്‍ 2' എ​ന്ന കു​ട്ടി​ക​ളു​ടെ ജീ​വി​ത നൈ​പു​ണി വി​ക​സ​ന ക്യാ​മ്പ് തു​ട​ങ്ങി. സ്‌​കൂ​ള്‍ മാ​നേ​ജിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഫാ. ​ജേ​ക്ക​ബ് ജോ​ണ്‍ ക​ല്ല​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ക പ്ര​വ​ര്‍​ത്ത​ക​ന്‍ പ്രേം ​വി​നാ​യ​ക്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ പ്ര​ഫ. കെ. ​വ​ര്‍​ഗീ​സ് ഉ​ലു​വ​ത്ത്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ജേ​ഷ് കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ സൂ​സ​ന്‍ സാ​മു​വേ​ല്‍, ഹെ​ഡ്മി​സ്ട്ര​സ് ഷീ​ബ വ​ര്‍​ഗീ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ബി​നു സാ​മു​വേ​ല്‍, ഷീ​ല ജോ​ണ്‍, ജെ. ​മെ​റീ​ന കു​ര്യ​ന്‍, പി.​ജെ. ജി​ജി, ജെ. ​ഇ​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്യാ​ന്പ് 21ന് ​സ​മാ​പി​ക്കും.

മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ൾ
മ​ഴ​യ്ക്കുമു​ന്പ് അ​ട​യ്ക്ക​ണ​മെ​ന്ന്

അ​മ്പ​ല​പ്പു​ഴ: കാ​ക്കാ​ഴം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. തി​രി​ഞ്ഞുനോ​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ. മേ​ൽ​പ്പാ​ല​ത്തി​ൽ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പ് മ​ഴ തു​ട​ങ്ങി​യ​പ്പോ​ൾ ചെ​റി​യ കു​ഴി​യാ​യി​രു​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ കു​ഴി വ​ലു​താ​യി ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഈ ​കു​ഴി​ക​ളി​ൽ വീ​ണ് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഏ​താ​നും മാ​സം മു​ന്പാ​ണ് ഇ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​ത്. കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​ന് മു​ന്പ് പാ​ല​ത്തി​ലെ കു​ഴി​ക​ള​ട​യ്ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.