കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം
Monday, May 16, 2022 10:58 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യ്നിം​ഗ് സെ​ന്‍റ​റി​ലെ കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ ആ​ശു​പ​ത്രി നി​ർ​മി​ക്കു​ക എ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ച്ച്.​സ​ലാം എം​എ​ൽ​എ യു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യ്നിം​ഗ് സെ​ന്‍റ​റി​ൽ ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​ത്. 1.75 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം. കോ​വി​ഡി​ന്‍റെ ആ​ധി​ക്യം മാ​റി​യാ​ൽ കെ​ട്ടി​ടം ആ​ശു​പ​ത്രി​യു​ടെ മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് എ​ച്ച്. സ​ലാം പ​റ​ഞ്ഞു. അ​ഡ്വ.​ഷീ​ബാ രാ​കേ​ഷ്, കെ. ​ക​വി​ത, ബി​ബി വി​ദ്യാ​ന​ന്ദ​ൻ, പി. ​ര​മേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.