ഇ​റ​ച്ചി​ക്ക​ട-പ​ഴ​യ​ന​ട​ക്കാ​വ് റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി
Tuesday, May 17, 2022 11:13 PM IST
അ​മ്പ​ല​പ്പു​ഴ: റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ 24 ല​ക്ഷം രൂ​പ ചെ​ല​വി​ൽ റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി. പു​ന്ന​പ്ര വ​ട​ക്ക് ഇ​റ​ച്ചി​ക്ക​ട-പ​ഴ​യ​ന​ട​ക്കാ​വ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​ത്. എ​ച്ച്. സ​ലാം എം​എ​ൽ​എ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ലും 400 മീ​റ്റ​ർ നീ​ള​ത്തി​ലും ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് 100 മീ​റ്റ​ർ കാ​ണ​യും പൂ​ർ​ത്തി​യാ​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ഷീ​ബ രാ​കേ​ഷ് അ​ധ്യ​ക്ഷ​യാ​യി. ഗീ​താ ബാ​ബു, ബി​ബി വി​ദ്യാ​ന​ന്ദ​ൻ, എ.​പി. സ​രി​ത, ഗീ​താ​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഷാ​രോ​ൺ സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന്നാ​റി​ൽ ഫ​യ​ർസ്റ്റേ​ഷ​നു
സ്ഥ​ലം ക​ണ്ടെ​ത്തും

മാ​ന്നാ​ർ: മാ​ന്നാ​ർ ഫ​യ​ർ സ്റ്റേ​ഷ​നു സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നുവേ​ണ്ട ന​ട​പ​ടി അ​ടി​യ​ന്തര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. മാ​ന്നാ​റി​ൽ അ​ടി​ക്ക​ടി തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഫ​യ​ർ സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.
ഇ​തുസം​ബ​ന്ധി​ച്ചു മ​ന്ത്രി സ​ജി ചെ​റി​യാ​നെ വ്യാ​പാ​രി​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ധ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ഞ്ചാ​യ​ത്ത് സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കി​യാ​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ അ​നു​വ​ധി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ ഈ ​പ്ര​തി​ക​ര​ണ​ത്തെ സ്വാ​ഗ​തം ചെ​യ്താ​ണ് ഭ​ര​ണ​സ​മ​തി ഇ​പ്പോ​ൾ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം

ആ​ല​പ്പു​ഴ: ഡോ.​ എം.​ബി. മ​നോ​ജി​ന്‍റെ ബു​ദ്ധ​രൂ​പം, അ​ജ​യ​ൻ ഇ​ടു​ക്കി​യു​ടെ വ്യ​ക്തി - ജീ​വി​തം- സ​മൂ​ഹം തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം എ​ച്ച്. സ​ലാം എം​എ​ൽ​എ ന​ട​ത്തി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത, പ​ഞ്ചാ​യ​ത്തം​ഗം വീ​ണ, അ​നി​രു​ദ്ധ് രാ​മ​ൻ, സു​നി​ൽ പെ​രു​മാ​ൾ, അ​ജ​യ​ൻ ഇ​ടു​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.