പു​ളി​ങ്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, May 17, 2022 11:18 PM IST
മ​ങ്കൊ​മ്പ്: പു​ളി​ങ്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി കു​ട്ട​നാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

എ​സി ക​നാ​ൽ ശു​ചി​യാ​ക്ക​ണ​മെ​ന്ന്

മ​ങ്കൊ​മ്പ്: എ​സി ക​നാ​ലി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ലും പോ​ള​യും ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള ക​ട​ക​ലും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്ത് നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി​യ​താ​യി വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​മോ​ദ് ച​ന്ദ്ര​ൻ അ​റി​യി​ച്ചു. 2018-ലെ ​പ്ര​ള​യ​ത്തി​നു ശേ​ഷം ക​നാ​ൽ ന​വീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത​ല്ലാ​തെ നാ​ളി​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യു​ടെ വെ​ള്ളം ഇ​പ്പോ​ഴും ഇ​ട​ത്തോ​ടു​ക​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ തോ​ട്ടി​ൽ ഒ​ഴു​ക്കു നി​ല​ച്ച അ​വ​സ്ഥ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ല​വ​ർ​ഷം എ​ത്തു​ന്ന​തി​നു മു​ന്പ് അ​ടി​യ​ന്ത​ര​മാ​യി ക​നാ​ലി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.