വാഹനാപകടത്തിൽ പരിക്കേറ്റു
Wednesday, May 18, 2022 10:06 PM IST
അ​മ്പ​ല​പ്പു​ഴ: അ​മി​തവേ​ഗ​ത്തി​ലെ​ത്തി​യ ട്രാ​വ​ല​ർ കാ​റി​ൽ ത​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് ഒ​രാ​ൾ​ക്കു പ​രി​ക്ക്. അ​മ്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡി​ൽ അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് പോ​യ ടെ​മ്പോ ട്രാ​വ​ല​ർ നി​യ​ന്ത്ര​ണം തെ​റ്റി പാ​ർ​ക്കു ചെ​യ്തി​രു​ന്ന കാ​റി​ലി​ടി​ച്ച ശേ​ഷം എ​തി​ർ​ദി​ശ​യി​ൽ​പ്പോ​യ ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ര്‍​ഷ​ക​ര്‍​ക്ക്
ന​ഷ്ട​പ​രി​ഹാ​രം
ന​ല്ക​ണം

എ​ട​ത്വ: നെ​ല്‍​ക്ക​ര്‍​ഷ​ക​ര്‍ വ​ലി​യ ദു​രി​ത​ത്തി​ലാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് കേ​ര​ള ക​ര്‍​ഷ​ക യൂ​ണി​യ​ന്‍-​എം ജി​ല്ലാ ക​മ്മി​റ്റി​യും കേ​ര​ള നെ​ല്‍​ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യും സ​ര്‍​ക്കാ​രി​നോ​ട​ഭ്യ​ര്‍​ഥ്യ​ച്ചു. വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ പു​തു​താ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന കൂ​ലി​വ​ര്‍​ധ​ന അ​ടി​യ​ന്ത​ര​മാ​യി മ​ര​വി​പ്പി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ഉ​ട​ന്‍ ഇ​റ​ക്ക​ണ​മെ​ന്നും നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല​യും ഹാ​ന്‍​ഡ്‌​ലിം​ഗ് ചാ​ര്‍​ജും വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ണി​ച്ച​ന്‍ മ​ണ​ലി​ല്‍, വി.​സി. ഫ്രാ​ന്‍​സി​സ്, ബെ​ന്നി പു​ന്നാ​രി, കെ.​പി. കു​ഞ്ഞു​മോ​ന്‍, ജോ​സ​ഫ്കു​ട്ടി തു​രു​ത്തേ​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.