ഡെ​ങ്കി ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ ഹ്ര​സ്വ​ചി​ത്രം
Wednesday, May 18, 2022 10:06 PM IST
അ​മ്പ​ല​പ്പു​ഴ: ഡെ​ങ്കി ഹ​ർ​ത്താ​ൽ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഒ​രു കു​രു​ന്നു പെ​ൺ​കു​ട്ടി​യു​ൾ​പ്പെ​ടെ അ​ഞ്ച് കു​ട്ടി​ക​ളാ​ണ് ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഇ​ന്ന​ലെ ജി​ല്ല​യി​ൽ ഡെ​ങ്കി ഹ​ർ​ത്താ​ൽ ന​ട​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ ​വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ഴാ​ണ് നീ​ർ​ക്കു​ന്നം പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ൽ അ​ജി​യു​ടെ മ​ക്ക​ളാ​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി അ​ക്ഷ​യ, പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഞ്ജ​ന എ​ന്നി​വ​ർ മൊ​ബൈ​ലി​ൽ ഹ്ര​സ്വ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്.

സ​മ്മേ​ള​ന​വും സ്വീ​ക​ര​ണ​വും

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ൽ മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​ന​വും ശി​വ​ഗി​രി മ​ഠാ​ധി​പ​തി സ​ച്ചി​താ​ന​ന്ദ സ്വാ​മി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും നൽകി. ഫാ.​ മാ​ത്യു മു​ല്ല​ശേ​രി​ൽ അ​ധ്യ​ക്ഷ​നാ​യി. ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ, ക​മാ​ൽ എം. ​മാ​ക്കി​യി​ൽ, സ​രോ​ജി​നി കൃ​ഷ്ണ​ൻ, വീ​രേ​ശ്വ​രാ​ന​ന്ദ സ്വാ​മി, ദി​വ്യാ​ന​ന്ദ​ഗി​രി സ്വാ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.