മരംവീണു ര​ണ്ടു വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു
Thursday, May 19, 2022 9:39 PM IST
ചേ​ര്‍​ത്ത​ല: തോ​രാ​തെ പെ​യ്യു​ന്ന മ​ഴ താ​ലൂ​ക്കി​ല്‍ ദു​രി​തം വി​ത​യ്ക്കു​ന്നു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 2000 ത്തോ​ളം വീ​ടു​ക​ള്‍ വെ​ള്ള​ക്കെ​ട്ടു ഭീ​ഷ​ണി​യി​ലാ​ണ്. മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ മ​രം​വീ​ണ് കു​ത്തി​യ​തോ​ട്, തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ര​ണ്ടു വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

ഒ​റ്റ​മ​ശേ​രി​യി​ല്‍ ക​ട​ലേ​റ്റം ശ​ക്ത​മാ​യി. ചേ​ര്‍​ത്ത​ല തെ​ക്ക്, മാ​രാ​രി​ക്കു​ളം വ​ട​ക്ക്, ക​ട​ക്ക​ര​പ്പ​ള്ളി, പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ര്‍, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, വ​യ​ലാ​ര്‍, ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം പൊ​ങ്ങി​യി​ട്ടു​ണ്ട്. വെ​ള്ള​ക്കെ​ട്ടു ഭീ​ഷ​ണി​യാ​കു​ന്നു​ണ്ടെ​ങ്കി​ലും ആ​ളു​ക​ളെ വീ​ടു​ക​ളി​ല്‍നി​ന്നു മാ​റ്റേ​ണ്ട​സ്ഥി​തി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് റ​വ​ന്യുവി​ഭാ​ഗം പ​റ​യു​ന്ന​ത്.
ക​ട​ക്ക​ര​പ്പ​ള​ളി പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ല്‍ തീ​ര​ത്തി​നു സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു മ​ണ​ല്‍​ഭി​ത്തി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. റ​വ​ന്യു​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​യോ​ട്യൂ​ബു​ക​ളും മ​ണ​ല്‍​ചാ​ക്കു​ക​ളും അ​ടു​ക്കി​യും വീ​ടു​ക​ള്‍ സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്.