വീ​ട്ട​മ്മ​യു​ടെ മാ​ല അ​പ​ഹ​രി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ
Friday, May 20, 2022 11:11 PM IST
കാ​യം​കു​ളം: കാ​പ്പി​ൽ മാ​വേ​ലി​സ്റ്റോ​റി​ൽ വ​ന്ന വീ​ട്ട​മ്മ​യു​ടെ മു​ന്ന​ര പ​വ​ന്‍റെ മാ​ല അ​പ​ഹ​രി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ. കോ​ട്ട​യം തൃ​ക്കൊ​ടി​ത്താ​നം പാ​യി​പ്പാ​ട് നാ​ലു​കോ​ടി കൂ​ട​ത്തെ​ട്ട് വ​ട​ക്കേപ​റ​മ്പ് പാ​പ്പ​ൻ (തോ​മ​സ് കു​ര്യാ​ക്കോ​സ് - 45) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ന​മ്പ​ർ മ​റ​ച്ച സ്കൂ​ട്ട​റി​ൽ വ​ന്നാ​ണ് പ്ര​തി​ക​ൾ മാ​ല പൊ​ട്ടി​ച്ച​ത്.
കാ​യം​കു​ളം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യും കാ​യം​കു​ള​ത്തു നി​ന്നു ഭ​ര​ണി​ക്കാ​വ് വ​ഴി കോ​ട്ട​യം വ​രെ​യു​മു​ള്ള ആ​യി​ര​ത്തോ​ളം സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചും മു​ന്പ് സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​വ​രെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യു​മാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത് .
ഒ​ന്നാം പ്ര​തി​യാ​യ തോ​മ​സ് കു​ര്യാ​ക്കോ​സ് കൊ​ല​പാ​ത​കം, പി​ടി​ച്ചു​പ​റി, ക​ഞ്ചാ​വ് അ​ട​ക്കം 22 ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.
ഒ​രു സം​ഘം പോ​ലീ​സു​കാ​ർ പ്ര​തി​യു​ടെ വീ​ടി​ന​ടു​ത്തു​ള്ള സ്ഥ​ല​ത്ത് ര​ണ്ടു ദി​വ​സം കാ​ത്തി​രു​ന്നാ​ണ് പ്ര​തി​യെ ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കി​യ​ത്.