യു​എ​ൽ സ്പേ​സ് ക്യാ​മ്പി​ൽ ‘ഉ​പ​രി​പ​ഠ​ന’​ത്തി​ന് 15 കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ർ
Sunday, May 22, 2022 10:57 PM IST
ആ​ല​പ്പു​ഴ: തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്നു തു​ട​ങ്ങു​ന്ന ത്രി​ദി​ന സ്പേ​സ് ക്യാ​മ്പി​ലേ​ക്ക് ജി​ല്ല​യി​ൽ​നി​ന്ന് 15 കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ർ. 23, 24, 25 തീ​യ​തി​ക​ളി​ൽ കോ​വ​ള​ത്തെ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ്സ് വി​ല്ലേ​ജി​ലും വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​റി​ലും ബ​ഹി​രാ​കാ​ശ ശാ​സ്ത്ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി(​ഐ​ഐ​എ​സ്റ്റി)​യി​ലു​മാ​യാ​ണു ക്യാ​മ്പ്.
വാ​ന​നി​രീ​ക്ഷ​ണ​വും ലാ​ബ് പ​രീ​ക്ഷ​ണ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്രാ​വ​ത​ര​ണ​ങ്ങ​ളും വി​ദ​ഗ്ധ​രു​മാ​യു​ള്ള സം​വാ​ദ​ങ്ങ​ളും ക്ലാ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ്പേ​സ് ക്യാ​മ്പ്. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ​നി​ന്നു 15 ശാ​സ്ത്ര​പ്ര​തി​ഭ​ക​ൾ​വീ​തം പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 2016ൽ ​തു​ട​ങ്ങി​യ സം​രം​ഭ​മാ​ണ് യു​എ​ൽ സ്പേ​സ് ക്ല​ബ്.