ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ചു ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ മ​രി​ച്ചു
Monday, May 23, 2022 10:27 PM IST
ഹ​രി​പ്പാ​ട്: ടൂ​റി​സ്റ്റ് ബ​സ് മു​ച്ച​ക്ര സൈ​ക്കി​ളി​ൽ ഇ​ടി​ച്ചു ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ൻ മ​രി​ച്ചു. വെ​ട്ടു​വേ​നി ആ​തി​ര ഭ​വ​ന​ത്തി​ൽ മാ​ധ​വ​ന്‍റെ മ​ക​ൻ അ​ജി (52) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ മാ​ധ​വ ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 നാ​യി​രു​ന്നു അ​പ​ക​ടം. ലോ​ട്ട​റി വി​ല്പ​ന​യ്ക്കി​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ കോ​ഴി​ക്കോ​ട് നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​യെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ര​ക്ത​ദാ​ന ക്യാ​മ്പ്

ആ​ല​പ്പു​ഴ: യു​ഐ​ടി​യു​ടെ​യും കേ​ര​ള സ​ന്ന​ദ്ധ ര​ക്ത​ദാ​ന സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പ് ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ആ​ർ.​റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഐ​ടി പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​ആ​ർ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ർ. റോ​ഷ്‌​നി , മു​ഹ​മ്മ​ദ് കോ​യ, ജേ​ക്ക​ബ് ജോ​ൺ, ടി.​എം.​കു​ര്യ​ൻ, ഡോ.​അ​ജ്മീ​ർ വാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.