അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക സം​ഘം ക്യാ​മ്പ്
Thursday, May 26, 2022 11:05 PM IST
മാ​ന്നാ​ർ: അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക സം​ഘം വാ​ർ​ഷി​ക ക്യാന്പ് മാന്നാറിൽ നടന്നു. ശു​ശ്രൂ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ത്രി​ദി​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​മ്പി​ൽ നോവലിസ്റ്റ് ബെന്യാമിൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റ​വ. കെ.​വി. പോ​ൾ റ​മ്പാ​ൻ, ഫാ. ​ഡോ. എം. ​ഒ. ജോ​ൺ, അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, ഫാ. ​ജോ​സ് തോ​മ​സ് പൂ​വ​ത്തു​ങ്ക​ൽ, റോ​യി എം. ​മു​ത്തൂ​റ്റ്, ബി​ജു. വി. ​പ​ന്ത​പ്ലാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഇ​ന്നു രാ​വി​ലെ 7.30 ന് ​ഡോ. യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്‌​റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 10 ന് ​റ​വ. ഡോ. ​ഒ. തോ​മ​സ്, 11.30 ന് ​ഫാ. ഡോ. ​ജേ​ക്ക​ബ് കു​ര്യ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

വൈ​കു​ന്നേ​രം ഏ​ഴി​ന് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ സ​ന്ദേ​ശം ന​ൽ​കും. ക്യാ​മ്പ് ശ​നി​യാ​ഴ്ച സ​മാ​പി​ക്കും.