സ്വി​ഫ്റ്റ് ബ​സ് ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ പി​റ​കി​ലി​ടി​ച്ചു: 20 പേ​ർ​ക്കു പ​രി​ക്ക്
Thursday, May 26, 2022 11:09 PM IST
ചേ​ര്‍​ത്ത​ല: കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ബ​സ് ക​ണ്ടെ​യ്ന​ര്‍ ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം 20 പേ​ര്‍​ക്ക് പ​രി​ക്ക്. ദേ​ശീ​യ പാ​ത​യി​ല്‍ വ​യ​ലാ​ര്‍ ക​വ​ല​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

വ​യ​നാ​ട്ടി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ക​ന​ത്ത മ​ഴ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മാ​ന​ന്ത​വാ​ടി പൊ​ഴു​ത​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സ് റോ​സ്‌​ന (26), പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ന്‍ (50), ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രി സോ​ഫി (47), ബ​സ് ഡ്രൈ​വ​ര്‍ മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. വ​യ​നാ​ട്ടി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ചെ​യ​ര്‍​മാ​ന്‍​മാ​രു​ടെ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പോ​യ​ത്. ബ​സി​ന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.