നെ​ഹ്റു ഓ​ർ​മ​ദി​നം ആ​ച​രി​ച്ച് ബോ​ട്ട് റേ​സ​സ് ഗ്രൂ​പ്പ്
Friday, May 27, 2022 10:46 PM IST
ച​മ്പ​ക്കു​ളം: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ പേ​രു​കാ​ര​നു​മാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ഓ​ർ​മ​ദി​നം ആ​ച​രി​ച്ച് ബോ​ട്ട് റേ​സ​സ് ഗ്രൂ​പ്പ്. നെ​ഹ്റു​വി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി നെ​ഹ്റു ട്രോ​ഫി​ക്ക് കാ​ര​ണ​മാ​യ 1952 ലെ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ട്ട​നാ​ട് സ​ന്ദ​ർ​ശ​നം ആ​സ്പ​ദ​മാ​ക്കി ഒ​രു ഡോ​കു​മെ​ന്‍റ​റി​യു​ടെ പ​ണി​പ്പു​ര​യി​ലാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ വ​ർ​ഗീ​സ് മാ​യി​പ്പ​റ​പ്പ​ള്ളി​ൽ, സെ​ക്ര​ട്ട​റി സി​ജോ വ​ർ​ഗീ​സ് തെ​ക്കേ​ടം, അ​രു​ൺ മോ​ഹ​ൻ, ഷി​ജോ ജോ​സ​ഫ്, മ​നോ​ജ് കൊ​ല്ലം, ബ്രെ​ന്‍റ് തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

നീ​തു ജോ​സ​ഫി​നെ ആ​ദ​രി​ച്ചു

മ​ങ്കൊ​മ്പ്: എം​ജി സ​ർ​വ​ക​ലാ​ശാ​ല എം​സി​എ പ​രീ​ക്ഷ​യി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യ നീ​തു ജോ​സ​ഫി​നെ ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷാ സു​ഭാ​ഷ്, വി​ൽ​സ​ൻ ചാ​ക്കോ പ​ടൂ​ർ, ബി​ജു​ലാ​ൽ മു​ള​ക്കി​ൽ, വ​ർ​ഗീ​സ് മാ​ത്യു തു​റ​വ​ശേ​രി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ചാ​വേ​ത്ര സി.​ജെ. ജോ​സ​ഫി​ന്‍റെ​യും അ​നി​ത​മ്മ​യു​ടെ​യും മ​ക​ളാ​ണ് നീ​തു ജോ​സ​ഫ്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നീ​തു​വി​നെ ഫോ​ണി​ൽ അ​നു​മോ​ദ​ന​മ​റി​യി​ച്ചി​രു​ന്നു.