പൂ​ര്‍​വവി​ദ്യാ​ര്‍​ഥി, ഗ്ലോ​ബ​ല്‍ കു​ടും​ബ സം​ഗ​മം
Friday, May 27, 2022 10:49 PM IST
ചേ​ര്‍​ത്ത​ല: പു​ന്ന​പ്ര കാ​ര്‍​മ​ല്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ 1977-80 ബാ​ച്ചു​ക​ളു​ടെ ഗ്ലോ​ബ​ല്‍ കു​ടും​ബ സം​ഗ​മം 29ന് ​ആ​ല​പ്പു​ഴ റ​മ​ദ ഹോ​ട്ട​ലി​ലെ വേ​മ്പ​നാ​ട് ഹാ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സി​വി​ല്‍, മെ​ക്കാ​നി​ക്ക​ല്‍, ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് എ​ന്നീ ബാ​ച്ചു​ക​ളു​ടെ കു​ടും​ബ​സം​ഗ​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. മു​പ്പ​തുവ​ര്‍​ഷം പി​ന്നി​ട്ട സം​ഘ​ട​ന അ​ഞ്ചാ​മ​ത് ഗ്ലോ​ബ​ല്‍ സം​ഗ​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​രാ​രി​ക്കു​ളം, എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. കേ​ന്ദ്ര​കു​മാ​ര്‍, ടി.​എം. കു​ര്യ​ന്‍, ബീ​ന അ​ല​ക്‌​സ്, സോ​മ​നാ​ഥ​പി​ള്ള എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ഹി​ല്‍​ഡാ​ക്കോ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡോ.​വി. ശ്രീ​കു​മാ​ര്‍ കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​സി​ഡ​ന്‍റ് ഡോ.​ ജോ​സ​ഫ് മാ​രാ​രി​ക്കു​ളം അ​ധ്യ​ക്ഷ​നാ​കും. പ്ര​വാ​സി വ്യ​വ​സാ​യി ഡോ.​ കെ. ശ​ശി​കു​മാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കി​ളി​മ​ഞ്ചാ​രോ പ​ര്‍​വ​തം കീ​ഴ​ട​ക്കി​യ മി​ലാ​ഷ ജോ​സ​ഫി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. തു​ട​ര്‍​ന്ന് ഗു​രു​വ​ന്ദ​നം, സെ​മി​നാ​ര്‍, വി​വി​ധ ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യ​വ ന​ട​ത്തും.