സ്കോ​ള​ർ​ഷി​പ് മു​ട​ങ്ങു​ന്നു; തു​ട​ർ​പ​ഠ​നം ആ​ശ​ങ്ക​യി​ൽ
Friday, May 27, 2022 10:49 PM IST
അ​മ്പ​ല​പ്പു​ഴ: ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ മൂ​ലം സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​നം മു​ട​ങ്ങു​ന്നു.
ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​ർ​പ​ഠ​നം ന​ട​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​ക്ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കാ​ത്ത​ത്. എ​ൻ​ട്ര​ൻ​സ് എ​ഴു​തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​അ​ർ​ഹ​ത നേ​ടു​ന്ന​ത്. തു​ട​ർ​പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ ഫി​ഷ​റീ​സ് ഉ​പ ഡ​യ​റ​ക്ട​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി ആ​റു മാ​സം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.
കേ​ന്ദ്രസ​ർ​ക്കാ​ർ, കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ബോ​ർ​ഡു​ക​ൾ എ​ന്നി​വ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ലി​ക്കാ​ത്ത​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​ന​മാ​ണ് മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.