ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ത്തി​ല്‍ കൈ​ക​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ല: ആ​ല​പ്പു​ഴ രൂ​പ​ത
Friday, May 27, 2022 10:50 PM IST
ആ​ല​പ്പു​ഴ: ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ത്തി​ല്‍ കൈ​ക​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത. അ​ധ്യാ​പ​ക നി​യ​മ​നം പി​എ​സ്‌​സി​ക്കു വി​ടാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​കും. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം ക​വ​ർ​ന്നെ​ടു​ക്കു​ന്ന​തി​നു തു​ല്യ​മാ​ണി​ത്.
കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ-സാം​സ്കാ​രി​ക ഉ​ന്ന​തി​ക്കു​വേ​ണ്ടി പ്ര​യ​ത്നി​ച്ചി​ട്ടു​ള്ള മ​ത-​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന നി​ല​പാ​ട് ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.
ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വു​മാ​യ ഇ​ത്ത​രം നി​ല​പാ​ടു​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​യാ​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ പ​റ​ഞ്ഞു.