കോ​വി​ഡ് കൂ​ടു​ന്നു; പ​ക്ഷേ, ആ​ശ​ങ്ക വേ​ണ്ട
Sunday, June 19, 2022 10:55 PM IST
പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ ഇ​നി​യും വ​രു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്

ആ​ല​പ്പു​ഴ: കോ​വി​ഡി​ന്‍റെ പു​തി​യ​വ​ക​ഭേ​ദം ഇ​നി​യു​മു​ണ്ടാ​കു​മെ​ന്നും അ​തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് വൈ​റോ​ള​ജി​സ്റ്റു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ രാ​ജ്യാ​ന്ത​ര സെ​മി​നാ​റി​ൽ ഉ​യ​ർ​ന്ന പൊ​തു​അ​ഭി​പ്രാ​യം കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ഇ​നി​യും വ​ന്നു​കൊ​ണ്ടി​രി​ക്കു​മെ​ന്നാ​ണ്. മൂ​ന്നാം ത​രം​ഗ​ത്തി​ൽ ഒ​മി​ക്രോ​ൺ ആ​യി​രു​ന്നു വ​ക​ഭേ​ദം. നി​ല​വി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന ഉ​ണ്ടെ​ങ്കി​ലും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. പു​തി​യ വ​ക​ഭേ​ദ​വും വൈ​റ​സു​ക​ളും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​വ​യ​ല്ല. ഇ​നി​യും വൈ​റ​സി​ന്‍റെ പ​ല​ത​രം ഘ​ട്ട​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​ണം. രോ​ഗ സ്വ​ഭാ​വ​ങ്ങ​ൾ മാ​റി പു​തി​യ വൈ​റ​സു​ക​ൾ വ​രു​ന്ന​തി​ൽ പ്ര​ധാ​ന കാ​ര​ണം കാ​ലാ​വ​സ്ഥ​വ്യ​തി​യാ​ന​മാ​ണ്.

ലാ​ബ് ഗു​ണ​നി​ല​വാ​രം കൂ​ട്ട​ണം

ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണം. മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളും അ​ക്ര​ഡി​റ്റ​ഡ് ആ​യി മാ​റേ​ണ്ട​തു​ണ്ട്. ഒ​രു ലാ​ബി​ൽ പ​രി​ശോ​ധി​ച്ച അ​തേ സാ​മ്പി​ൾ മ​റ്റൊ​രു ലാ​ബി​ൽ പ​രി​ശോ​ധി​ക്ക​മ്പോ​ൾ ര​ണ്ടു ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ണ്ടാ​കാ​റു​ണ്ട്. അ​തു​ണ്ടാ​കാ​ൻ പാ​ടി​ല്ല.

കേ​ര​ള​ത്തി​ൽ ആ​ശു​പ​ത്രി​ക​ൾ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ൻ സം​വി​ധാ​നം നി​ല​വി​ലു​ണ്ട്.
റാ​ങ്ക് അ​നു​സ​രി​ച്ച് പു​ര​സ്‌​കാ​ര​വും ന​ൽ​കു​ന്നു​ണ്ട്. അ​തേ മാ​തൃ​ക​യി​ൽ ലാ​ബു​ക​ൾ​ക്കും അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്കും.

ജീ​വി​ത​ശൈ​ലി
രോ​ഗ​ങ്ങ​ൾ

ഏ​തു വൈ​റ​സ് വ​ന്നാ​ലും കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കു​ന്ന​ത് ജീ​വി​ത​ശൈ​ലീ രോ​ഗി​ക​ളി​ലാ​ണ്. ജീ​വി​ത​ശൈ​ലി രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​യി 30 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 140 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തു​ട​ങ്ങി. അ​ർ​ബു​ദം, ക്ഷ​യ​രോ​ഗം എ​ന്നി​വ സം​ശ​യി​ക്കു​ന്ന​വ​ർ​ക്കു വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തും. ജീ​വി​ത​ശൈ​ലി​രോ​ഗം ഇ​ല്ലാ​താ​ക്കാ​ൻ ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം- മ​ന്ത്രി പ​റ​ഞ്ഞു.

അം​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ​യും ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ കി​റ്റി​ന്‍റെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ​യും സ​മ്മേ​ള​ന സ്മ​ര​ണി​ക പ്ര​കാ​ശ​നം എ​ച്ച്.​സ​ലാം എം​എ​ൽ​എ​യും നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ് മേ​ത്ത​ർ, ബി​ജോ​യ് വി.​തോ​മ​സ്, ഷി​റാ​സ് സ​ലിം, എ.​ഗി​രീ​ശ​ൻ, ആ​ന്‍റ​ണി, ഷി​നി ശ്രീ​നി​വാ​സ​ൻ, അ​ബ്ദു സ​ലാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.