വേ​ന​ൽമ​ഴ​യി​ൽ കൃ​ഷി​ നശിച്ചവ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം നല്കണം: എം. ലിജു
Thursday, June 23, 2022 10:45 PM IST
മ​ങ്കൊ​മ്പ്: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം വേ​ന​ൽ മ​ഴ​യി​ൽ കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​ ലി​ജു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സി​നു മു​മ്പി​ൽ ന​ട​ന്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നെ​ൽക​ർ​ഷ​ക​ർ​ക്ക് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച നെ​ല്ലുവി​ല സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​ക​ണം. നെ​ല്ലു​വി​ല ല​ഭി​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നു മു​ന്ന​റി​യി​പ്പു ന​ൽ​കി.

മു​ഴു​വ​ൻ കൃ​ഷി​യും ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഏ​ക്ക​റി​ന് അ​ൻ​പ​തി​നാ​യി​രം രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു ഏ​ക്ക​റി​ന് 25 കി​ന്‍റ​ൽ ക​ണ​ക്കാ​ക്കി പി​ആ​ർ​എ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, പി​ആ​ർ​എ​സ് ലോ​ണി​ന് സി​ബി​ൽ സ്‌​കോ​റി​ൽ നി​ന്നു ഒ​ഴി​വാ​ക്കു​ക, പ്ര​ഖ്യാ​പി​ച്ച നെ​ല്ലു​വി​ല ന​ൽ​കു​ക, നെ​ല്ലി​ന്‍റെ താ​ങ്ങു വി​ല വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
ധ​ർ​ണ​യ്ക്ക് മു​ന്നോ​ടി​യാ​യി മ​ങ്കൊ​മ്പ് ജം​ഗ്ഷ​നി​ൽ നി​ന്നും പാ​ഡി ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ച് യു​ഡി​ഫ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​കെ. സേ​വ്യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജു വ​ലി​യ​വീ​ട​ൻ, മാ​ത്യു ചെ​റു​പ​റ​മ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.