ജി​ല്ലാ സ​മ്മേ​ള​നം
Thursday, June 23, 2022 10:45 PM IST
കാ​യം​കു​ളം: കെ​ട്ടി​ട നി​ർ​മാ​ണത്തൊഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് പെ​ൻ​ഷ​ൻ ഫാ​റം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

മി​നി​മം പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, പെ​ൻ​ഷ​ൻ എ​ല്ലാ മാ​സ​വും കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ക​ബീ​ർ, കെ. ​മോ​ഹ​ന​ൻ, ക​ണ്ട​ല്ലൂ​ർ ജ​യ​ന്ത​ൻ, എ.​യു. രാ​മ​കൃ​ഷ്ണ​ൻ ആ​ചാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.