രാ​ജാ ര​വി​വ​ർ​മ ഡി​ഗ്രി ഷോ ​ ശ്ര​ദ്ധേ​യ​മാ​കു​ന്നു
Thursday, June 23, 2022 10:48 PM IST
മാ​വേ​ലി​ക്ക​ര: രാ​ജാ ര​വി​വ​ർ​മ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ൽ ന​ട​ന്നു​വ​രു​ന്ന ഡി​ഗ്രി ഷോ ​ശ്ര​ദ്ധേ​യ​മാ​കു​ന്നു. 2018-22 ബാ​ച്ചി​ൽ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ്ര​ദ​ർ​ശ​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. പെ​യി​ന്‍റിം​ഗ്, അ​പ്ലൈ​ഡ് ആ​ർ​ട്ട്‌, ശി​ല്പ​ക​ല എ​ന്നീ വ​കു​പ്പു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സം​യു​ക്ത​മാ​യി​ട്ടാ​ണ് ഈ ​പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 20ന് ​ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​നം പ്ര​ശ​സ്ത പ​ര​സ്യ സം​വി​ധാ​യ​ക​ൻ അ​പ്പു​ണ്ണി നാ​യ​ർ ( സ​ജി​ത്ത്)​ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ​. സു​നി എ​ൻ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ശി​ല്പ​ക​ലാ മേ​ധാ​വി പു​ഷ്പ​ശ​ര​ൻ, ആ​ർ​ട്ട് ഹി​സ്റ്റ​റി അ​ധ്യാ​പി​ക പ്രീ​തി ജോ​സ​ഫ്, അ​പ്ലൈ​ഡ് ആ​ർ​ട്ട്‌ വ​കു​പ്പ് മേ​ധാ​വി വി. ​ര​ഞ്ജി​ത്ത് കു​മാ​ർ, ശ്രീ​കാ​ന്ത് ര​വി, ന​വ്യ എം.​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചി​ത്ര​കാ​ര​ന്മാ​രു​ടെ സ്ലൈ​ഡ് പ്ര​സ​ന്‍റേ​ഷ​ൻ, ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം, ഗ്രൂ​പ്പ് ച​ർ​ച്ച, സം​ഗീ​ത​നി​ശ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്നു​ണ്ട്. ഡി​ഗ്രി ഷോ 25 ​ന് സ​മാ​പി​ക്കും.