ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല
Friday, June 24, 2022 10:49 PM IST
മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ന​വ​സം​രം​ഭ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നു ശി​ല്പ​ശാ​ല ന​ട​ത്തി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​രു​വ​ർ​ഷം ഒ​രു​ല​ക്ഷം സം​രം​ഭം എ​ന്ന ക​ർ​മ​പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​നാ​യി വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ്, ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ശി​ല്പ​ശാ​ല ന​ട​ത്തി​യ​ത്.
ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന സം​രം​ഭ​ക​ത്വ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പു​ഷ്പ​ ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
നി​ഷ സോ​ജ​ൻ, കെ.​വി​നു, ഷി​ബു കി​ളി​മ​ൺ​ത​റ​യി​ൽ, പ്ര​വീ​ൺ കാ​രാ​ഴ്മ, പ്ര​സ​ന്ന​കു​മാ​രി, അ​ജി​ത ദേ​വ​രാ​ജ​ൻ, ദീ​പ രാ​ജ​ൻ, ഗോ​പ​ൻ ചെ​ന്നി​ത്ത​ല, കീ​ർ​ത്തി വി​പി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.